
ഖത്തര്‍: അങ്ങനെ നയം വ്യക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡിഗോ എയര്‍ലൈനിന്റെ ഉടമസ്ഥരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി. ഇന്‍ഡിഗോയുടെ ഓഹരി ഏറ്റെടുക്കുന്നതില്‍ കമ്പനി താത്പര്യത്തോടെയാണ് നീങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനോട് ഖത്തര്‍ എയര്‍വെയ്‌സ് മുഖം തിരിച്ചു. അതേസമയം . ഇന്‍ഡിഗോയുടെ ഓഹരി എടുക്കുന്നില്ലെങ്കിലും ഇരു വിമാനക്കമ്പനികളും കോഡ് ഷെയര്‍ കരാറില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി നയം വ്യക്തമാക്കിയത്.
നിലവിലെ കരാറുകള്‍ പ്രകാരം ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുളള ദില്ലി, മുംബൈ, ഹൈദരാബാദ് വിമാനങ്ങളിലെ സീറ്റുകളടക്കം പരിസ്പരം പങ്കുവെക്കല്‍ നടത്തും. ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും തമ്മിലുള്ള കോഡ് ഷെയര്‍ കരാര്‍ ഇന്ത്യന്‍ വിമാനക്കമ്പനിയുടെ വിദേശ അഭിലാഷങ്ങള്‍ക്ക് കരുത്തേകുകയും അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഗള്‍ഫ് കാരിയറിന്റെ നെറ്റ്വര്‍ക്കിലേക്ക് വളരാനുള്ള സാധ്യതകള്‍ രൂപപ്പെടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.