
ദില്ലി: കൊളംബോയില്‍ ആഗോള ഡെലിവറി സെന്റര്‍ സ്ഥാപിക്കാന്‍ ശ്രീലങ്കയുടെ നിക്ഷേപ ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടതായി പ്രമുഖ ഐടി കമ്പനി എച്ച്‌സിഎല്‍ ടെക്‌നോളജീസ.് മേഖലയിലെ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ലക്ഷ്യമിട്ട് തൊഴില്‍ വര്‍ദ്ധിപ്പിക്കുക, വിഭവങ്ങള്‍ നല്‍കുക, പ്രാദേശിക പ്രതിഭകളെ തങ്ങളുടെ ആഗോള ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നതിന് സഹായിക്കുക എന്നിവയാണ് എച്ച് സിഎല്‍ ടെക്‌നോളജീസ് ചെയ്യുക.
ശ്രീലങ്കയുടെ ബിഒഐയുമായി സഹകരിച്ച് എച്ച്സിഎല്ലിന്റെ പ്രാദേശിക സ്ഥാപനമായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലങ്ക (പ്രൈവറ്റ്) ലിമിറ്റഡ് അതിന്റെ 'വര്‍ക്ക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ പ്രോഗ്രാം' നടപ്പിലാക്കും. ദ്വീപിലെ പ്രതിഭകള്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കും.കൊളംബോയിലെ ഈ ഡെലിവറി സെന്റര്‍ വഴി, ആപ്ലിക്കേഷനുകള്‍ & സിസ്റ്റം ഇന്റഗ്രേഷന്‍ സേവനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ പ്രോസസ് ഓപ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലകളില്‍ ആഗോള ക്ലയന്റുകള്‍ക്ക് വിലയേറിയ സേവനങ്ങളായിരിക്കും നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഈ രാജ്യത്തിന്റെ പുരോഗമന നയങ്ങളില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, അതിനാല്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നതിനും മേഖലയ്ക്കുള്ളില്‍ ശാശ്വതമായ പങ്കാളിത്തം സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്, ''എച്ച്‌സിഎല്‍ ടെക്‌നോളജീസ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍ പറഞ്ഞു.ശ്രീലങ്കയിലെ എച്ച്‌സിഎല്ലിന്റെ ബിസിനസ്, ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഒരു പ്രധാന ഭാഗം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദ്വീപിലെ വിജ്ഞാന സേവന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ ശരിയായ സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ നല്‍കുകയും ചെയ്യും.