വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്; റിലയന്‍സിന്റെ നേട്ടത്തെ തകര്‍ക്കുമോ?

December 19, 2019 |
|
News

                  വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്;  റിലയന്‍സിന്റെ നേട്ടത്തെ തകര്‍ക്കുമോ?

ന്യൂഡല്‍ഹി: വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക് . വിപണി മൂലധനംഏഴ് ലക്ഷം കോടി രൂപ  കടക്കുന്ന മൂന്നാമത്തെ കമ്പനിയായി ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് മാറി. ഇന്നലെ അവസാനിച്ച വ്യാപാര ദിനത്തിലാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തെ ഏറ്റവും ഐടി കമ്പനികളിലൊന്നായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ വിപണി മൂലധനം 140.74 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.

100 ബില്യണ്‍ ഡോളര്‍ നേട്ടം കൈവരിച്ചതോടെ വിപണി മൂലധനത്തില്‍ ബ്ലൂംബര്‍ഗ് ലിസ്റ്റില്‍  110ാം സ്ഥാനത്ത് ഇടംപിടിച്ചു. അതേസമയം ബില്യണ്‍ ഡോളറിലേറെയുള്ള 109 കമ്പനികളാണ് ഇതില്‍ ഇടംപിടിച്ചിട്ടുള്ളത്.  എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 0.4 ശതമാനം ഉയര്‍ന്ന്  1297.50  രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഏകദേശം 10 ലക്ഷം കോടി രൂപയളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത് (The market valuation of Reliance Industries, the country's most valued firm, is fast nearing the 10 lakh crore mark helped by continuous rise in its share price.). അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിലയന്‍സ് കടരഹിതമായ കമ്പനിയായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെട്രോ-കെമിക്കല്‍ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തുന്ന മുന്നേറ്റവും, സൗദി അരാംകോ, ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായുള്ള സഹകരണവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കും. 

അടുത്ത 24 മാസത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്.  കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്.  ഓഹരി വില 1600 രൂപയിലേക്കെ്ത്തുമെന്നാണ് വിലയിരുത്തല്‍. 

മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയ സംരംഭങ്ങളെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം നിലവില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് മുന്നേറുന്നത്.  

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved