
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതല്‍ 6 മാസം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുത്തനെ കുറച്ചു. 9 മാസവും 1 ദിവസവും മുതല്‍ ഒരു വര്‍ഷ വരെയും, 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്.
ഏറ്റവും പുതിയ പലിശ നിരക്ക് അനുസരിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതല്‍ 6 മാസം വരെ കാലാവധി പൂര്‍ത്തിയാകുന്ന എഫ്ഡികളുടെ പലിശ നിരക്ക് ബാങ്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഇവയ്ക്ക് ഇപ്പോള്‍ 3.5% പലിശനിരക്ക് ലഭിക്കും.
9 മാസവും ഒരു ദിവസവും മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 10 ബേസിസ് പോയിന്റ് കുറച്ചു. ഈ നിക്ഷേപങ്ങള്‍ ഇപ്പോള്‍ 4.4% പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 5.10% പലിശയാണ് ബാങ്ക് നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശ നിരക്കും കുറച്ചു. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ നീളുന്ന എഫ്ഡിയ്ക്ക് 5.15 ശതമാനവും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള എഫ്ഡിയ്ക്ക് 5.30 ശതമാനവുമാണ് പലിശ.
മെച്യൂരിറ്റി കാലയളവ് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50% പലിശ ലഭിക്കും. ഈ നിരക്കുകള്‍ ഓഗസ്റ്റ് 25 മുതല്‍ ബാധകമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് ഈ മാസം ഭവന വായ്പ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
7 - 14 ദിവസം വരെ - 2.50%
15 - 29 ദിവസം വരെ - 2.50%
30 - 45 ദിവസം വരെ - 3%
46 - 60 ദിവസം വരെ - 3%
61 - 90 ദിവസം വരെ - 3%
91 ദിവസം - 6 മാസം വരെ - 3.5%
6 മാസവും ഒരു ദിവസവും മുതല്‍ 9 മാസം വരെ - 4.4%
9 മാസം ഒരു ദിവസവും മുതല്‍ ഒരു വര്‍ഷം വരെ - 4.4%
1 വര്‍ഷം വരെ - 5.10%
1 വര്‍ഷവും ഒരു ദിവസവും മുതല്‍ 2 വര്‍ഷം വരെ - 5.10%
2 വര്‍ഷവും ഒരു ദിവസവും മുതല്‍ 3 വര്‍ഷം വരെ - 5.15%
3 വര്‍ഷവും ഒരു ദിവസവും മുതല്‍ 5 വര്‍ഷം വരെ - 5.30%
5 വര്‍ഷവും ഒരു ദിവസവും മുതല്‍ 10 വര്‍ഷം വരെ - 5.50%
മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകരേക്കാള്‍ 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന എഫ്ഡിയില്‍ 3% മുതല്‍ 6.25% വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.