
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ഉപയോക്താക്കള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. എടിഎം കൗണ്ടറുകള്‍ സന്ദര്‍ശിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി രാജ്യത്തെ സുപ്രധാന നഗരങ്ങളില്‍ മൊബൈല്‍ എടിഎമ്മുകള്‍ വിന്യസിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ളതിനാല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. ഇത് കണക്കിലെടുത്താണ് നീക്കം. ഇതോടെ രോഗവ്യാപനത്തിന്റെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് എച്ച്ഡിഎഫ്‌സി ലക്ഷ്യമിടുന്നത്.
ദില്ലി, മുംബൈ, ചെന്നൈ, വിജയവാഡ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, കട്ടക്ക്, ഹൊസൂര്‍, ട്രിച്ചി, സേലം, ഡെറാഡൂണ്‍, ലഖ്നൗ, അലഹബാദ് എന്നിവയുള്‍പ്പെടെ 19 നഗരങ്ങളിലാണ് ഇത്തരത്തില്‍ ഈ മൊബൈല്‍ എടിഎമ്മുകള്‍ എത്തിക്കുകയെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു. അതത് നഗരങ്ങളിലെ മൊബൈല്‍ എടിഎമ്മുകള്‍ക്കുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനായി ബാങ്ക് പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മാസ്‌ക് ഉപയോഗം, ഹാന്‍ഡ് സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ പോലുള്ള കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടായിരിക്കും എടിഎം സേവനങ്ങളെല്ലാം ലഭ്യമാക്കുക.
ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കെ എംടിഎമ്മുകളിലെത്തി പണം പിന്‍വലിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ഇതിന് കഴിയും. കഴിഞ്ഞ വര്‍ഷം ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയതോടെ 50 നഗരങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ എടിഎമ്മുകള്‍ വിന്യസിക്കുകയും ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുിരുന്നു. മൊബൈല്‍ എടിഎം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 15 തരം ഇടപാടുകള്‍ നടത്താന്‍ കഴിയും, അത് ഓരോ സ്ഥലത്തും ഒരു നിര്‍ദ്ദിഷ്ട കാലയളവില്‍ ഇവ പ്രവര്‍ത്തിക്കുകയും ചെയ്യും.'ഈ സേവനം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുന്ന മറ്റ് അവശ്യ സേവന ദാതാക്കള്‍ക്കും വളരെയധികം സഹായകമാകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.