
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ വായ്പാദാതാവായ എച്ച്ഡിഎഫ്സി ബാങ്ക്, തങ്ങളുടെ ആറ് മുതിര്‍ന്ന, ഇടത്തര ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ പെരുമാറ്റച്ചട്ടവും ഭരണ മാനദണ്ഡങ്ങളും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ധനകാര്യേതര ബിസിനസുകളില്‍ നിന്ന് ബാങ്കുകളെ വിലക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനത്തിന് സ്വകാര്യമേഖലയില്‍ വായ്പ നല്‍കുന്നവരുടെ കാര്‍ ലോണ്‍ ഉപഭോക്താക്കളെ ജിപിഎസ് ഉപകരണങ്ങള്‍ വായ്പയെടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
കൂടാതെ, ചില ഉപയോക്താക്കള്‍ക്ക് ഒരു വാഹന ട്രാക്കിംഗ് ഉപകരണം വാങ്ങുന്നതിനെക്കുറിച്ച് പോലും അറിയില്ലെന്ന് ആന്തരിക പരിശോധനയില്‍ വ്യക്തമായി. വില്‍പ്പന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും വായ്പ വീഴ്ച വരുത്തിയാല്‍ കടം വാങ്ങുന്നവരെ ട്രാക്കുചെയ്യുന്നതിനും ഉല്‍പ്പന്നങ്ങള്‍ വാഹന വായ്പകളുമായി ചേര്‍ത്തിട്ടുണ്ട്. 2015 മുതല്‍ 2019 ഡിസംബര്‍ വരെ 18,000-19,500 രൂപ വിലയുള്ള ജിപിഎസ് ഉപകരണങ്ങള്‍ വാങ്ങാന്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ എക്സിക്യൂട്ടിവുകള്‍ കാര്‍ വായ്പ ഉപഭോക്താക്കളെ നിര്‍ബന്ധിച്ചതായി നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു.
അന്വേഷണത്തിന് ശേഷം, വാഹന ഫിനാന്‍സ് യൂണിറ്റിലെ ജീവനക്കാര്‍ക്കെതിരെ വിശദാംശങ്ങള്‍ നല്‍കാതെ നടപടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള ട്രാക്ക്പോയിന്റ് ജിപിഎസ് എന്ന കമ്പനിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജിപിഎസ് ഉപകരണം വിറ്റത്, ബാങ്കിനാവട്ടെ ഈ കമ്പനിയുമായി സഖ്യവുമുണ്ട്. 'ഇത് ബാങ്ക് അംഗീകരിച്ച ഉല്‍പ്പന്നമാണ്. കൂടാതെ ഇത് ബാങ്കിന്റെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാണുതാനും. 18,000-19,000 രൂപ വിലവരുന്ന 4,000-5,000 ഉപകരണങ്ങളാണ് കഷ്ടിച്ച് പ്രതിമാസം വില്‍ക്കപ്പെടുന്നത്.
ബാങ്കിന്റെ കനത്ത പരാജയമെന്നത് അതിന്റെ ഓഡിറ്റാണ്, അത് തെറ്റ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു,' ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക് ഏറ്റവും വലിയ ഓട്ടോ ഫിനാന്‍സറാണെന്നും പ്രതിമാസം 55,000 വരെയുള്ള വാഹന വായ്പകള്‍ നല്‍കുന്നുവെന്നും ഇവിടെ എടുത്തുപറയേണ്ടതാണ്. ഏകദേശം 40,000 കോടി രൂപയുടെ വാര്‍ഷിക ബിസിനസ് ബാങ്കിനുണ്ട്. 2020 ജൂണ്‍ അവസാനം വരെയുള്ള കണക്കുപ്രകാരം ബാങ്കിന് 81,082 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 81,913 കോടി രൂപയായിരുന്നു.