
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് അനുചിതമായ വായ്പാ സമ്പ്രദായങ്ങള്‍, യൂണിറ്റിന്റെ മുന്‍ മേധാവി ഉള്‍പ്പെടുന്ന വാഹന-ധനകാര്യ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബാങ്ക് അന്വേഷണം പൂര്‍ത്തിയായ ശേഷം 18 വര്‍ഷത്തെ പരിചയസമ്പന്നനായ അശോക് ഖന്നയുടെ ജോലി നീട്ടാന്‍ തീരുമാനമെടുത്തു. അതേസമയം അദ്ദേഹം നയിച്ച വെഹിക്കിള്‍ ഫിനാന്‍സിംഗ് യൂണിറ്റിന് മാര്‍ച്ച് 31 വരെ 1.2 ട്രില്യണ്‍ രൂപയുടെ (16 ബില്യണ്‍ ഡോളര്‍) കുടിശ്ശികയുണ്ട്.
ഒക്ടോബര്‍ വരെ ആറുമാസം യൂണിറ്റ് മേധാവിയായി തുടരാനുള്ള നിര്‍ദ്ദേശം എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യുകയായിരുന്നു. അന്വേഷണത്തിന് ശേഷം കരാര്‍ പ്രകാരം ഖന്ന മാര്‍ച്ച് അവസാനം വിരമിച്ചു. അതേസമയം അന്വേഷണത്തിന്റെ വിവരങ്ങളും ഫലവും പൊതുസമൂഹത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.എച്ച്ഡിഎഫ്‌സി ബാങ്ക് തിങ്കളാഴ്ച വിപണിയില്‍ 2.3 ശതമാനം ഇടിഞ്ഞു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് സൂചികയില്‍ 0.3 ശതമാനം നേട്ടമുണ്ടായി.
26 വര്‍ഷത്തിനുശേഷം പുരി സ്ഥാനമൊഴിയുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് നേതൃമാറ്റത്തിന് തയ്യാറെടുക്കുന്നു. മുന്‍നിര ബാങ്ക് എക്‌സിക്യൂട്ടീവുകളുടെ പ്രായം നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്ക് നിയമപ്രകാരം ഒക്ടോബറില്‍ 70 വയസ്സ് തികയുമ്പോള്‍ അദ്ദേഹം വിരമിക്കും. മാര്‍ച്ചില്‍ ബാങ്ക് വിടുന്ന സമയത്ത് 63 വയസുള്ള ഖന്ന, 60 ആം വയസ്സില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നുവെങ്കിലും 2017 മുതല്‍ എക്സ്റ്റന്‍ഷനുകള്‍ സ്വീകരിക്കുകയായിരുന്നു. അത് അദ്ദേഹം നയിച്ച യൂണിറ്റിന്റെ പ്രാധാന്യത്തിന്റെ ഭാഗമാണ്.
വാഹന-ധനകാര്യ യൂണിറ്റിനെക്കുറിച്ച് അന്വേഷണം നടന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് വക്താവ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. തന്റെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മാര്‍ച്ചില്‍ ഖന്ന വിരമിച്ചതായി ഇമെയില്‍ ചെയ്ത പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.