എച്ച്ഡിഎഫ്സി വായ്പാ നിരക്ക് 20 ബേസിസ് പോയിന്റായി കുറച്ചു

June 12, 2020 |
|
News

                  എച്ച്ഡിഎഫ്സി വായ്പാ നിരക്ക് 20 ബേസിസ് പോയിന്റായി കുറച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മോര്‍ട്ട്‌ഗേജ് ധനകാര്യ സ്ഥാപനമായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 20 ബേസിസ് പോയിന്റായി കുറച്ചു. ഏറ്റവും പുതിയ നിരക്ക് വെട്ടിക്കുറയ്ക്കലിലൂടെ 25 ലക്ഷം രൂപ 20 വര്‍ഷം കാലാവധിയില്‍ വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസം 325 രൂപയും 15 വര്‍ഷം കാലാവധിയില്‍ വായ്പ എടുത്തവര്‍ക്ക് ഇന്‍സ്റ്റാള്‍മെന്റുകളില്‍ പ്രതിമാസം 300 രൂപയും ലാഭിക്കാനാകും.

മാര്‍ച്ച് മുതല്‍ എച്ച്ഡിഎഫ്സിയുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്കില്‍ വരുത്തുന്ന (ആര്‍പിഎല്‍ആര്‍) മൂന്നാമത്തെ കുറവാണിത്. ഇത് കമ്പനിയുടെ എല്ലാ വായ്പക്കാരുടെയും പലിശ കുറയ്ക്കും. ഏറ്റവും പുതിയ നിരക്ക് കുറച്ചതിനുശേഷം കമ്പനിയുടെ ആര്‍പിഎല്‍ആര്‍ ഇപ്പോള്‍ 16.20% ആണ്. 2020 മാര്‍ച്ച് മുതല്‍ ആര്‍പിഎല്‍ആറിലെ ആകെ കുറവ് 40 ബേസിസ് പോയിന്റാണ്. ആര്‍പിഎല്‍ആര്‍ ആണ് ബെഞ്ച്മാര്‍ക്ക് നിരക്ക് എങ്കിലും എച്ച്ഡിഎഫ്സി നിരക്ക് ഇതിലും വളരെ കുറവാണ്.

മാര്‍ച്ച് മുതല്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കില്‍ കുറവു വരുത്തിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ സമാനമായ നിരക്ക് കുറയ്ക്കല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാ?ഗമാണ് എച്ച്ഡിഎഫ്‌സിയുടെ നിരക്ക് കുറയ്ക്കലും. എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ ദിവസം എംസിഎല്‍ആര്‍ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചിരുന്നു. പുതിയ നിരക്കുകള്‍ ജൂണ്‍ 8 മുതലാണ് പ്രാബല്യത്തില്‍ വന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഒറ്റരാത്രികൊണ്ട് എംസിഎല്‍ആര്‍ നിരക്ക് 7.30 ശതമാനമായാണ് കുറച്ചത്.

Related Articles

© 2025 Financial Views. All Rights Reserved