
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിലെ 43 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ കൂടി എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വിറ്റഴിച്ചു. 8105677 ഓഹരികളാണ് വിറ്റത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആകെ ഓഹരികളില്‍ 3.08 ശതമാനം വരുമിത്. സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി ഇപ്പോഴത്തെ ഓഹരി വിലയിലാണ് വില്‍പ്പന നടന്നത്. ആകെ 439147050 രൂപയാണ് ഹൗസിങ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന് ഇതിലൂടെ ലഭിച്ചത്.
മെയ് 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലാണ് വില്‍പ്പന നടന്നത്. ഈ മാസം ആദ്യവും സമാനമായ നിലയില്‍ എച്ച്ഡിഎഫ്സി ഓഹരികള്‍ വിറ്റഴിച്ചിരുന്നു. 2.01 ശതമാനം വരുന്ന 5288507 ഓഹരികളാണ് 22.86 കോടി രൂപയ്ക്ക് വിറ്റത്. ആക്‌സിസ് ട്രസ്റ്റീ സര്‍വീസസ് വഴിയാണ് മുന്‍പ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ എച്ച്ഡിഎഫ്‌സി ഓഹരികള്‍ വാങ്ങിയിരുന്നത്.
റിലയന്‍സ് ഇന്റസ്ട്രീസിന് 2020 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം 3338.71 കോടി രൂപയുടെ വരുമാനമുണ്ട്. 23216.83 കോടി രൂപയുടേതാണ് ഇവരുടെ ബാലന്‍സ് ഷീറ്റ്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി ഓഹരിക്ക് 2540.05 രൂപ നിരക്കിലായിരുന്നു എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിറ്റത്. ഓഹരി വില 2.65 ശതമാനം ഉയര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു വില്‍പ്പന.