എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പലിശ നിരക്കില്‍ 5 ബേസിസ് പോയിന്റ് വര്‍ധന

May 02, 2022 |
|
News

                  എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; പലിശ നിരക്കില്‍ 5 ബേസിസ് പോയിന്റ് വര്‍ധന

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി. പലിശ നിരക്ക് 5 ബേസിസ് പോയിന്റ് ഉയര്‍ത്തി എച്ച്ഡിഎഫ്സി. ഇതോടെ നിലവില്‍ വായ്പ എടുത്തിരിക്കുന്നവരുടെ ഇഎംഐ വര്‍ധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ വായ്പാ ദാതാക്കള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എച്ച്ഡിഎഫ്സിയുടെ നീക്കം. എച്ച്ഡിഎഫ്‌സി ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് റേറ്റ് (ആര്‍പിഎല്‍ആര്‍) വര്‍ധിപ്പിക്കുകയാണെന്നും 2022 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

പുതിയ വായ്പയെടുക്കുന്നവര്‍ക്കുള്ള പലിശ നിരക്കുകള്‍ 6.70 ശതമാനത്തിനും 7.15 ശതമാനത്തിനും ഇടയിലാണ്. വായ്പ തുകയെ ആശ്രയിച്ചാണ് പലിശ എത്രയെന്ന് നിശ്ചയിക്കുക. അതേസമയം റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള പണപ്പെരുപ്പ നിരക്ക് ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പലിശ നിരക്ക് വരും മാസങ്ങളില്‍ വീണ്ടും ഉയരുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഈയടുത്ത് എച്ച്ഡിഎഫ്സി ഇന്‍വസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡും എച്ച്ഡിഎഫ്സി ഹോള്‍ഡിംങ്‌സ് ലിമിറ്റഡും എച്ച്ഡിഎഫ്സി ബാങ്കില്‍ ലയിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved