വിപണിമൂല്യം 5 ലക്ഷം കോടി രൂപ പിന്നിട്ട് എച്ച്ഡിഎഫ്സി ലിമിറ്റഡ്

February 12, 2021 |
|
News

                  വിപണിമൂല്യം 5 ലക്ഷം കോടി രൂപ പിന്നിട്ട് എച്ച്ഡിഎഫ്സി ലിമിറ്റഡ്

മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയര്‍ന്നത്.

ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ് എച്ച്ഡിഎഫ്സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

13.2 ലക്ഷം കോടി വിപണിമൂല്യമുള്ള റിലയന്‍സാണ് മുന്നില്‍. 12.05ലക്ഷം കോടിയുമായി ടിസിഎസിനാണ് രണ്ടാം സ്ഥാനം. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 8.75 കോടി രൂപയുമാണ്.

Related Articles

© 2025 Financial Views. All Rights Reserved