
ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ എച്ച്ഡിഎഫ്‌സിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ എച്ച്ഡിഫ്‌സിയുടെ അറ്റലാഭം 60.57 ശതമാനം ഉയര്‍ന്ന് 3,961.53 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ എച്ച്ഡിഎഫ്‌സിയുടെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 2,467.08 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്കമാക്കുന്നത്.
നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭത്തിലടക്കം വന്‍വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭം 10,478.33 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 9,494.70 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റപലിശയിനത്തിലുള്ള വരുമാനം 3.3 ശതമാനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. വായ്പാ വളര്‍ച്ചയില്‍ 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എച്ച്ഡിഎഫ്‌സിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയുടെ സേവനത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയുടെ സേവനവും, പ്രവര്‍ത്തിനത്തിലും കൂടുതല്‍ പരിഷ്‌കരണം നടത്തിയതോടെയാണ് കമ്പനിക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.