
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സിയുടെ ലാഭത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഹൗസിങ് ഡിവലപ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്ഡിഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് ലാഭം 27 ശതമാനം വര്‍ധിച്ച് 2,861.58 കോടി രൂപയായി ഉയര്‍ന്നെന്ന് വ്യക്തമാക്കിയത്. അതേസമയം എച്ച്ഡിഎഫ്‌സിയുടെ ലാഭം 2600 കോടി രൂപയാകുമെന്നാണ് നിരീക്ഷകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. കമ്പനിയുടെ വിവിധ നിക്ഷേപ വില്‍പ്പനയിലൂടെയും ഇടപാടിലൂടെയും 321.01 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മുന്‍ വര്‍ഷം നാലാം പാദത്തിലെ ഇതേ കാലയളവില്‍ 298.01 കോടി രൂപയാണ് നിക്ഷേപ വില്‍പ്പനയിലൂടെ കമ്പനി നേടിയത്.
അതേസമയം നിരീക്ഷകരുടെ അഭിപ്രായത്തേക്കാള്‍ വന്‍ പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. കമ്പനിയുടെ പലിശയിനത്തില്‍ തന്നെ റെക്കോര്‍ഡ് വരുമാമാനമാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ അറ്റ പലിശ വരുമാനം 3,163 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. നിരീക്ഷകരുടെ അഭിപ്രായത്തില്‍ 3,116 കോടി രൂപയാണ് കണക്കാക്കിയത്.
കമ്പനിയുടെ പലിശയിനത്തിലെ ആകെ വരുമാനം 10,342.98 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 8,605 കോടി രൂപയായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.