ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയില്‍ 50,000 നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്

November 02, 2021 |
|
News

                  ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയില്‍ 50,000 നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്

രാജ്യത്തെ ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയില്‍ 50,000 നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്. ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 50,331 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ വിറ്റഴിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുള്ളതിനാല്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പനയാണ് കണ്ടതെന്ന് ഹീറോ ഇലക്ട്രിക് വ്യക്തമാക്കി. ഒപ്റ്റിമ, എന്‍വൈഎക്സ് എന്നീ മോഡലുകളാണ് 50,000 എന്ന നേട്ടം വേഗത്തില്‍ കൈവരിക്കാന്‍ ഹീറോ ഇലക്ട്രിക്കിനെ സഹായിച്ചത്.

അതേസമയം, ഉപഭോക്താക്കള്‍ക്ക് 50,000 ഇലക്ട്രിക് ബൈക്കുകള്‍ വിതരണം ചെയ്തതില്‍ സന്തോഷമുണ്ടെങ്കിലും ഡെലിവറികള്‍ക്കായി വെയിറ്റ്‌ലിസ്റ്റിലുള്ള 16,500 ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും അവര്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ പ്രതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ ഇലക്ട്രിക്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയും സെയില്‍സ് ടച്ച് പോയിന്റുകളും വിപുലീകരിച്ച് 10 ലക്ഷം വില്‍പ്പന നേടാനുള്ള ശ്രമത്തിലാണ് ഹീറോ ഇലക്ട്രിക്.

Related Articles

© 2025 Financial Views. All Rights Reserved