
ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന അത്‌ലറ്റുകളുടെ പുതിയ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. സ്‌പോര്‍ട്‌സ് താരങ്ങളില്‍ സമാനതകളില്ലാത്ത വരുമാന വര്‍ധനവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്ന താരം മൈക്കല്‍ ജോര്‍ദാന്‍ ആണ് . 250 ലക്ഷം ഡോളറാണ് ഈ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ വാര്‍ഷിക പ്രതിഫലം. എല്ലാക്കാലത്തും ഉയര്‍ന്ന പ്രതിഫലത്തുകയുള്ള താരമാണ് അദ്ദേഹം. മറ്റ് താരങ്ങളെ പോലെ തന്നെ കളികളില്‍ നിന്നുള്ള വരുമാനവും ബ്രാന്‍ഡ് എന്‍ഡോഴ്‌സമന്റും ഒക്കെ തന്നെയാണ് മൈക്കല്‍ ജോര്‍ദാനും വരുമാനം വര്‍ധന നേടിക്കൊടുത്തത്. മികച്ച സംരംഭകനുമാണ്. നൈക്ക്, ഹെയിന്‍സ്, അപ്പര്‍ ഡെക്ക് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തില്‍ ശതകോടികളുടെ വരുമാനം ഇപ്പോഴും ലഭിക്കുന്നുണ്ട്.
ഏറ്റവുമധികം പ്രതിഫലത്തുകയുള്ള താരം മൈക്കല്‍ ജോര്‍ദാന്‍ ആണെങ്കിലും തൊട്ടു പിന്നില്‍ ഗോള്‍ഫ് താരങ്ങളാണ്. ജോര്‍ദാന് തൊട്ടു പിന്നില്‍ ഉള്ളത് ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സ് ആണ്. ആസ്തി 210 കോടി ഡോളര്‍ ആണ്. ഗോള്‍ഫ് ഇതിഹാസം എന്നറിയപ്പെടുന്ന ടൈഗര്‍ വുഡ്‌സിനുമുണ്ട് കിടിലന്‍ എന്‍ഡോഴ്‌സമന്റ് ഡീലുകള്‍. അമേരിക്കന്‍ പ്രഫഷണല്‍ ഗോള്‍ഫറുടെ പേരിലുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. 30 വര്‍ഷത്തിനിടയിലെ കരിയറിനിടയില്‍ സ്വന്തമാക്കിയത് 18 വേള്‍ഡ് ചാംപ്യന്‍ഷിപ്പുകള്‍. നൈക്ക്, ഹീറോ മോട്ടോര്‍കോര്‍പ്, റോളക്‌സ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെ ടൈഗര്‍ വുഡ്‌സ് പ്രതിനിധീകരിക്കുന്നുണ്ട്.
എക്കാലത്തും ഏറ്റവുമധികം പ്രതിഫലത്തുകയുള്ള മറ്റൊരു ഗോള്‍ഫ് താരമാണ് അര്‍നോള്‍ഡ് പാമര്‍. 150 കോടി ഡോളറാണ് വാര്‍ഷിക പ്രതിഫലം. പിജിഎ ചാംപ്യന്‍സ് ടൂറുകളിലൂടെ മാത്രം 36 ലക്ഷം ഡോളര്‍ സമ്മാനത്തുക നേടിയിട്ടുണ്ട്. മരണം വരെ മികച്ച പ്രതിഫലവും അര്‍നോര്‍ഡ് പാമറിനുണ്ടായിരുന്നു. റോളക്‌സുമായി 50 വര്‍ഷം നീണ്ടു നിന്ന എന്‍ഡോഴ്‌സ്മന്റ് ഡീലായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. വിവിധ ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ മാത്രം ഏകദേശം 130 കോടി ഡോളറോളം ഇദ്ദേഹം സമ്പാദിച്ചിരുന്നു. യുണൈറ്റഡ് എയര്‍ലൈന്‍സ്, കാഡിലാക് കാര്‍സ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു
മറ്റൊരു ഗോള്‍ഫ് താരമായ ജാക്ക് നിക്ലോസ് ആണ് എക്കാലത്തും ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുക നേടിയ മറ്റൊരു താരം. 138 കോടി ഡോളറാണ് വാര്‍ഷിക പ്രതിഫലം. നിക്ലോസ് എന്ന കമ്പനിയും ഇദ്ദേഹത്തെ കൂടുതല്‍ സമ്പന്നനാക്കി. ഫൂട്‌ബോള്‍ ഇതിഹാസ താരം റൊണാള്‍ഡോ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള റൊണാള്‍ഡോ വന്‍കിട ബ്രാന്‍ഡുകളുടെ ഇഷ്ട താരമാണ്. 124 കോടി ഡോളറാണ് വാര്‍ഷിക പ്രതിഫലം.