ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന എഫ്എംസിജി കമ്പനി സാരഥി ഇതാണ്

September 11, 2021 |
|
News

                  ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന എഫ്എംസിജി കമ്പനി സാരഥി ഇതാണ്

രാജ്യത്തെ എഫ്എംസിജി കമ്പനി സാരഥികളില്‍ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്നത് കേരളത്തില്‍ വേരുകളുള്ള, നെസ്ലെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് നാരായണനെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ സിഎംഡി സഞ്ജീവ് മേത്തയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് സുരേഷ് നാരായണന്‍ ഒന്നാമത് എത്തിയിരിക്കുന്നത്.

നെസ്‌ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 കലണ്ടര്‍ വര്‍ഷത്തില്‍ സുരേഷ് നാരായണന്‍ 17.19 കോടി രൂപ വേതനമാണ് കൈപ്പറ്റിയിരിക്കുന്നത്. ജനുവരി - ഡിസംബര്‍ കലണ്ടറാണ് നെസ്‌ലെ പിന്തുടരുന്നത്. അതേസമയം സഞ്ജീവ് മേത്തയുടെ വേതനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം ഇടിഞ്ഞ് 15.4 കോടി രൂപയായി. 2020 സാമ്പത്തിക വര്‍ഷത്തില്‍ മേത്ത 19.42 കോടി രൂപയാണ് വേതനമായി കൈപ്പറ്റിയത്.

സഞ്ജീവ് മേത്തയ്ക്ക് പിന്നാലെ മൂന്നാംസ്ഥാനത്തുള്ളത് മാരികോയും സാരഥി സൗഗത ഗുപ്തയാണ്. 14.02 കോടി രൂപ. ഐടിസിയുടെ സാരഥി സഞ്ജീവ് പുരി 11.95 കോടി രൂപ വേതനവുമായി നാലാംസ്ഥാനത്തുണ്ട്. എഫ്എംസിജി കമ്പനി സാരഥികളില്‍ വേതനത്തില്‍ കുറവ് വന്നിരിക്കുന്നത് മേത്തയ്ക്ക് മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വേതന വര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഡാബര്‍ സിഇഒ മോഹിത് മല്‍ഹോത്രയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 6.61 കോടി രൂപയായിരുന്നു മോഹിത് മല്‍ഹോത്രയുടെ വേതനം. എന്നാല്‍ 2021 സാമ്പത്തികവര്‍ഷത്തില്‍ 10.22 കോടി രൂപയായി. 54.61 ശതമാനം വര്‍ധന.

Related Articles

© 2025 Financial Views. All Rights Reserved