ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടാകുമെന്ന് ഇന്ത്യ റേറ്റിങ്‌സ്

December 01, 2020 |
|
News

                  ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടാകുമെന്ന് ഇന്ത്യ റേറ്റിങ്‌സ്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നിരട്ടി വരെ വര്‍ധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്‌സ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വില്‍പ്പനയുടെ പത്തു മുതല്‍ 15 ശതമാനം വരെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതല്‍ നാലു വരെ ശതമാനമാണ്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് കൂടുതല്‍ പ്രാധാന്യം വന്നതും ആളുകള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താന്‍ അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈല്‍ ആപ്പുകളും തയ്യാറാക്കുകയാണ്. വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓണ്‍ലൈനിനായി പ്രത്യേക ബ്രാന്‍ഡുകള്‍ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved