ചൈനയുടെ പണപ്പെരുപ്പം 15 മാസത്തിനിടെ ഏറ്റവും ഉയരത്തില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

June 14, 2019 |
|
News

                  ചൈനയുടെ പണപ്പെരുപ്പം 15 മാസത്തിനിടെ ഏറ്റവും ഉയരത്തില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയുടെ പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. 15 മാസത്തിനിടെ ഏറ്റവും വലിയ നിരക്കാണ് പണപ്പെരുപ്പത്തില്‍ രേഖപ്പെടുത്തിയത്. ഉപഭോക്തൃ വില അടിസ്ഥാനപ്പെടുത്തിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം 2.7 ശതമനമായി മെയ് മാസത്തില്‍ ഉയര്‍ന്നു.  ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയത് 2.5 ശതമാനമായിരുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധവും ഇതിന് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായെന്നും വിലയിരുത്തുന്നുണ്ട്. ചൈനയുടെ പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2018 ജബൂണ്‍ മാസത്തിലായിരുന്നു.  2018 ഒക്ടോബറിലും, 2019 ഏപ്രില്‍ മാസത്തിലും പണപ്പെരുപ്പ നിരക്ക് 2.5 ശതമാനത്തിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ഭക്ഷ്യ ഉത്പ്പന്നങ്ങളായ പഴം, പച്ചക്കറി എന്നിവയിലുണ്ടായ വിലക്കയറ്റമാണ് ചൈനയിലെ പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകളും, മറ്റ് വിവരങ്ങളും നാഷണല്‍ സ്റ്റാറ്റിസസ്റ്റിക്‌സ് ബ്യൂറോയാണ് പുറത്തുവിട്ടത്. അതേസമയം ചൈനയില്‍ രൂപപ്പെട്ട പന്നിപ്പനി മൂലം പന്നിയിറച്ചിയില്‍ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതുമൂലം മറ്റ് ഭക്ഷ്യ ഉത്പ്പനങ്ങളിലെ വിലയില്‍ വര്‍ധനവുണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. വരും മാസങ്ങളില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കില്‍ ചാഞ്ചാട്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved