ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്താല്‍ സ്വര്‍ണം സമ്മാനം; വമ്പന്‍ ഓഫറുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

October 11, 2021 |
|
News

                  ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്താല്‍ സ്വര്‍ണം സമ്മാനം; വമ്പന്‍ ഓഫറുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

ഇന്ധ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കേ നവരാത്രി ഓഫറുകൊണ്ട് ഉപയോക്താക്കളെയും വിപണിയേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം(എച്ച്.പി). ഒക്ടോബര്‍ 16 വരെ എച്ച്.പിയുടെ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ കാലയളവില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ദിനംപ്രതി അഞ്ചു ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് 10,001 രൂപയുടെ സ്വര്‍ണമാകും നല്‍കുക.

എച്ച്.പി. തന്നെയാണ് ഓഫറിന്റെ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പ്രമുഖ ഡിജിറ്റല്‍ സേവന ദാതാക്കളായ പേടിഎമ്മുമായി സഹകരിച്ചാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പേടിഎം വഴി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാകും ഓഫര്‍ ബാധകമാകുക. നിലവില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്തവര്‍ക്കു പേടിഎം വഴി പണമടച്ചും ഓഫറില്‍ പങ്കാളിയാകാം. ഉത്സവകാലത്ത് കൂടുതല്‍ ഓഫറുകള്‍ വഴി വിപണി പിടിച്ചെടുക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം.

സ്വര്‍ണത്തിനു പുറമേ പേടിഎം വഴി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പേടിഎം ആകും ഇത് നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,000 രൂപ മൂല്യമുള്ള കാഷ്ബാക്ക് പോയിന്റുകളാകും നല്‍കുക. ഇടപാടുകള്‍ക്കും ഗിഫ്റ്റ് വൗച്ചറുകള്‍ക്കും ഉപയോക്താക്കള്‍ക്ക് ഈ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാം.

ഉത്സവകാലത്ത് ഗൂഗിള്‍പേയും ഫോണ്‍പേയും പേടിഎമ്മും എല്ലാം ഓഫറുകളുമായി ഉപയോക്താക്കളുടെ മുന്നിലെത്താറുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെും മിന്‍ത്രയുടേയുമെല്ലാം ഉത്സവകാല വില്‍പ്പനയ്ക്കും ഈ ആപ്പുകള്‍ വഴിയുള്ള പേമെന്റുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കള്‍ക്കു വിദേശത്തേയ്ക്കും പണം അയക്കാനുള്ള അവസരം പേടിഎം ഒരുക്കിയത്. ഇതിനായി വിവിധ രാജ്യങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമുള്ള യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ ബിസിനസ് വിഭാഗമായ റിയ മണി ട്രാന്‍സ്ഫറുമായാണു കമ്പനി സഹകരിച്ചത്.

ഡി.ടി.എച്ച് റീചാര്‍ജുകള്‍ക്കും ഐ.പി.എല്‍. സീസണില്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പേടിഎം കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ഐപിഎല്ലും ടി-20 വേള്‍ഡ് കപ്പും കണക്കിലെടുത്ത് ഡി.ടി.എച്ച് റീചാര്‍ജിന് 500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചത്. പേടിഎം വഴി പേമെന്റ് നടത്തുന്ന എല്ലാ ഡി.ടി.എച്ച് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭിക്കും. ടാറ്റ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡിഷ് ടിവി. ഡി.ടു.എച്ച്, സണ്‍ ഡയറക്ട് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ബാധകമാണ്. ഓഫര്‍ ലഭിക്കുന്നതിനായി 'ഇഞകഇ2021' എന്ന കോഡ് റീച്ചാര്‍ജിങ് സമയത്ത് നല്‍കിയാല്‍ മതി. പരമാവധി 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക.

Related Articles

© 2025 Financial Views. All Rights Reserved