ലക്‌സിനും ലൈഫ്‌ബോയിക്കും ഞെട്ടിക്കുന്ന വിലക്കിഴിവുമായി ഹിന്ദുസ്ഥാന്‍ യൂണിലീവര്‍; വിപണി മാന്ദ്യത്തിലും വില്‍പന കൂട്ടാന്‍ കമ്പനിയുടെ പുത്തന്‍ തന്ത്രം

August 28, 2019 |
|
News

                  ലക്‌സിനും ലൈഫ്‌ബോയിക്കും ഞെട്ടിക്കുന്ന വിലക്കിഴിവുമായി ഹിന്ദുസ്ഥാന്‍ യൂണിലീവര്‍;  വിപണി മാന്ദ്യത്തിലും വില്‍പന കൂട്ടാന്‍ കമ്പനിയുടെ പുത്തന്‍ തന്ത്രം

ഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോവുകയും വിപണിയില്‍ ശക്തമായ മത്സരം നടക്കുകയും ചെയ്യുന്ന വേളയിലാണ് രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉല്‍പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ് തങ്ങളുടെ ഏറ്റവുമധികം വിറ്റു പോകുന്ന ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചിരിക്കുന്നത്. ലക്‌സ്, ലൈഫ് ബോയ്, ഡോവ് എന്നീ സോപ്പുകള്‍ക്കാണ് കമ്പനി വില വെട്ടിക്കുറച്ചത്. മിക്ക കമ്പനികളുടേയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന വേളയിലാണ് 4 മുതല്‍ 6 ശതമാനം വരെ വിലക്കിഴിവ് ലക്‌സിനും ലൈഫ്‌ബോയ്ക്കും നല്‍കുന്നത്.

ഫാമിലി പായ്ക്കുകളില്‍ വരെ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരമാവുമെന്നും ഉല്‍പന്നങ്ങളുടെ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഹിന്ദുസ്ഥാന്‍ യുണീലീവര്‍ വക്താവ് അറിയിച്ചു. ചില പായ്ക്കുകള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ വിലക്കിഴിവാണ് ഏര്‍പ്പെടുത്തുന്നത്. ഗവേഷണ സ്ഥാപനമായ യൂറോ മോണിട്ടറിന്റെ കണക്കുകള്‍ പ്രകാരം 20,960 കോടി രൂപയുടെ കച്ചവടമാണ് ടോയ്‌ലറ്റ് സോപ്പ് വിപണിയിലുള്ളത്.

ഇവയില്‍ ലക്‌സും ലൈഫ്‌ബോയിയുമാണ് ഏറ്റവുമധികം വിറ്റു പോകുന്നത്. ഈ മേഖലയിലെ ഗവേഷകനായ കന്ധാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഗിക ഉപയോഗത്തില്‍ ലൈഫ് ബോയിയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സോപ്പ് ബ്രാന്‍ഡ്. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഐടിസി എന്നീ കമ്പനികള്‍ക്കിടയില്‍ ഇപ്പോള്‍ മത്സരം ശക്തമാണ്. 

Related Articles

© 2024 Financial Views. All Rights Reserved