അണ്‍ലോക്കില്‍ മെച്ചം; ജൂണ്‍ മാസത്തെ നിയമനങ്ങളില്‍ 33 ശതമാനം വര്‍ധനവ്

July 09, 2020 |
|
News

                  അണ്‍ലോക്കില്‍ മെച്ചം; ജൂണ്‍ മാസത്തെ നിയമനങ്ങളില്‍ 33 ശതമാനം വര്‍ധനവ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ രാജ്യവ്യാപകമായി നല്‍കിയ ഇളവുകള്‍ക്കിടയിലും ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തിലെ നിയമന പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി തുടരുന്നെന്ന് ബുധനാഴ്ച പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ജോലിക്കായുള്ള നിയമനങ്ങള്‍ കഴിഞ്ഞ മാസത്തെക്കാളും വര്‍ധിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. നൗക്രി ജോബ്സ്പീക്ക് സൂചിക ജൂണ്‍ മാസത്തില്‍ 1,208 ആയി ഉയര്‍ന്നു. അതായത്, മെയ് മാസത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍, വാര്‍ഷികാടിസ്ഥാനത്തില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും 44 ശതമാനം കുറഞ്ഞിരിക്കുന്നു.

നൗക്രി.കോമിലെ തൊഴില്‍ ലിസ്റ്റിംഗുകളെ അടിസ്ഥാനമാക്കി നിയമന പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രതിമായ സൂചികയാണ് നൗക്രി ജോബ്സ്പീക്ക്. കൊവിഡ് 19 ലോക്ക്ഡൗണ്‍ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ഓട്ടോ മേഖലകളിലെ ജോലിക്കാരെ ഏറ്റവും കൂടുതല്‍ ബാധിച്ചതായും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ രാജ്യവ്യാപകമായി ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഈ മേഖലകളില്‍ റിക്രൂട്ട്മെന്റ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 1.0 നടപടിയിലൂടെ, എല്ലാ മേഖലകളിലും റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളില്‍ പുനരുജ്ജീവനമുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിയമനം പ്രതിമാസം 107 ശതമാനം വര്‍ധിച്ചു. റീട്ടെയില്‍, ഓട്ടോ മേഖലകളില്‍ 77 ശതമാനം വീതവും വര്‍ധനയുണ്ടായി,' റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ അണ്‍ലോക്ക് 1.0 പ്രഖ്യാപിച്ചതാണ് പ്രതിമാസ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് നൗക്രി.കോം ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ അറിയിച്ചു. പ്രതിവര്‍ഷ നിയമനം ഇപ്പോഴും ജൂണില്‍ 44 ശതമാനം കുറയുന്നതിലേക്ക് നയിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാന വ്യവസാങ്ങളായ ഐടി, ബിപിഒ/ ഐടിഇഎസ്, എഫ്എംസിജി, അക്കൗണ്ടിംഗ് എന്നിവ ഈ മാസത്തെ നിയമനത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. വിദ്യാഭ്യാസം/ അദ്ധ്യാപനം എന്നിവയില്‍ 49 ശതമാനം വളര്‍ച്ച, ഫാര്‍മസ്യൂട്ടിക്കല്‍സ്/ ബയോടെക് (36 ശതമാനം), സെയില്‍സ്/ ബിസിനസ് ഡെവലപ്പ്മെന്റ് (33 ശതമാനം) എന്നീ മേഖലകളിലെയും ജീവനക്കാരില്‍ പ്രതിമാസ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ സൂപിപ്പിക്കുന്നു. എന്‍ട്രി ലെവല്‍ എക്സിക്യൂട്ടീവുകളുടെ ബാന്‍ഡ് (03 വര്‍ഷത്തെ പരിചയം) നയിച്ച മെയ് മാസത്തെയപേക്ഷിച്ച് ജൂണില്‍ ശരാശരി 28 ശതമാനം വളര്‍ച്ചാ നിലവാരം കൈവരിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved