
ഡല്‍ഹി: രാജ്യത്തെ റിക്രൂട്ട്‌മെന്റുകളില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേഖലയില്‍ വന്‍ വര്‍ധനവ്. മാത്രമല്ല ഐടി മേഖലയിലും വളര്‍ച്ച കാണാന്‍ സാധിക്കുന്നുണ്ടെന്നും എന്നാല്‍ ബാങ്കിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകളില്‍ കുറവാണ് കാണാന്‍ സാധിക്കുന്നതെന്നും നൗക്കരി ഡോട്ട് കോം നടത്തിയ സര്‍വേയില്‍ പറയുന്നു. ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അക്കൗണ്ട് സെക്ഷനില്‍ 11 ശതമാനം ഹ്യൂമന്‍ റിസോഴ്‌സ് 10 ശതമാനം മാര്‍ക്കറ്റിങ് 10 ശതമാനം ഐടി ഹാര്‍ഡ് വെയര്‍ 7 ശതമാനം എന്നീ രീതിയിലാണ് വളര്‍ച്ച.
എന്നാല്‍ നിര്‍മ്മാണ മേഖലയിലും ബാങ്കിങ് മേഖലയിലും 10 മുതല്‍ 21 ശതമാനം വരെയാണ് റിക്രൂട്ട്‌മെന്റില്‍ ഇടിവ് രേഖപ്പെടുത്തിയത്. പ്രവൃത്തി പരിചയം കുറഞ്ഞ വ്യക്തികള്‍ക്ക് ജോലി ലഭിക്കുന്നതില്‍ 16 ശതമാനം വളര്‍ച്ചയാണുള്ളത്. ഈ വേളയില്‍ തന്നെയാണ് 3 ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുകയാണെന്ന ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പ്. റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഈ അറിയിപ്പെത്തിയത്.
പിരിച്ചുവിടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. 3 ലക്ഷം പേരോട് റെയില്‍വേ വളന്ററി റിട്ടയര്‍മെന്റിന് ആവശ്യപ്പെടും എന്നായിരുന്നു വാര്‍ത്ത. അതെസമയം എല്ലാ ജീവനക്കാരുടെയും പെര്‍ഫോമന്‍സ് റിവ്യൂ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.