ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ തൊഴില്‍ നിയമന എണ്ണത്തില്‍ പുരോഗതി കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്

September 12, 2020 |
|
News

                  ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ തൊഴില്‍ നിയമന എണ്ണത്തില്‍ പുരോഗതി കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്

നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യാ ഇന്‍കോര്‍പ്പറേറ്റഡിന്റെ പദ്ധതികളെ കൊവിഡ് 19 മാഹാമാരി വന്‍തോതില്‍ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ തങ്ങളുടെ നിയമന പദ്ധതികളെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസത്തിലാണ് കമ്പനികള്‍. മാന്‍പവര്‍ എംപ്ലോയ്മെന്റ് സര്‍വേയുടെ കണക്കനുസരിച്ച്, 2020 -ലൈ തൊഴില്‍ കാഴ്ചപ്പാട് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണ് സമ്പദ്വ്യവസ്ഥയുടെ ഏഴ് മേഖലകളിലുള്ളത്. ഉല്‍പാദനം, ഖനനം, നിര്‍മ്മാണം, മൊത്ത-ചില്ലറ വ്യാപാരം എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു.

എങ്കിലും പൊതുഭരണം, വിദ്യാഭ്യാസം, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, ഗതാഗതം, യൂട്ടിലിറ്റി, മേഖലകളിലെ പ്രവണത മികച്ചതാണ്. സര്‍വേയില്‍ പങ്കെടുത്ത 813 കമ്പനികളില്‍ ഏഴ് ശതമാനം പേര്‍ക്ക് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നിയമന പദ്ധതികളുണ്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലിത് അഞ്ച് ശതമാനമായിരുന്നു. എന്നാല്‍, നേരത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നിയമന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പറഞ്ഞ 20 ശതമാനത്തെക്കാളും കുറവാണിത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്ന് ശതമാനം പേര്‍ ജോലി വെട്ടിക്കുറയ്ക്കുമെന്നും, 54 ശതമാനം കമ്പനികള്‍ നിയമനമോ തൊഴില്‍ വെട്ടിക്കുറവ് പദ്ധതികളോ ഇല്ലെന്നും പറയുമ്പോള്‍, 36 ശതമാനം കമ്പനികള്‍ ഡിസംബര്‍ അവസാനിക്കുന്ന പാദത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഉറപ്പില്ലെന്നും വ്യക്തമാക്കി.
 
ജോലിക്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഹെഡ് കൗണ്ട് കുറയ്ക്കുന്നവരും തമ്മിലെ വ്യത്യാസമായ 'ചല േലാുഹീ്യാലി േീൗുtu'േ നാല് ശതമാനമാണ്, കാലാനുസൃതമായ വ്യതിയാനങ്ങള്‍ ക്രമീകരിച്ച് ഇപ്പോളിത് മൂന്ന് ശതമാനമായിരിക്കുന്നു. നിലവിലെ സ്ഥിതി കൊവിഡ് പൂര്‍വ്വ സാഹചര്യങ്ങളിലേക്ക് എപ്പോള്‍ മടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 524 പേരോട് ചോദിച്ചിരുന്നു. ഇതിനുത്തരമായി, 2020 ഒക്ടോബറോടെ കൊവിഡ് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാമെന്ന് 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 27 ശതമാനം പേര്‍ പറയുന്നത് മറ്റൊന്നാണ്. നാല് മുതല്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് പൂര്‍വ്വ നിലയിലെ നിയമനങ്ങള്‍ ആരംഭിക്കുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍, സാധാരണ നിലയിലുള്ള നിയമനം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും വ്യക്തമാക്കി. നിര്‍മ്മാണ മേഖലയിലെ നിയമന പ്രവണത ദുര്‍ബലമായിരുന്നു, വെറും ഒരു ശതമാനം ആളുകളെ ചേര്‍ക്കാന്‍ മാത്രമാണ് മേഖല ആഗ്രഹിക്കുന്നതെന്നും സര്‍വേഫലം വ്യക്തമാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved