കോവിഡിനെ പ്രതിരോധിക്കുന്ന ഗൃഹോപകരണ വിപണി; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഗൃഹോപകരണ വിപണി നേട്ടം കൊയുമെന്ന് പഠനഫലം

May 27, 2020 |
|
News

                  കോവിഡിനെ പ്രതിരോധിക്കുന്ന ഗൃഹോപകരണ വിപണി; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഗൃഹോപകരണ വിപണി നേട്ടം കൊയുമെന്ന് പഠനഫലം

മുംബൈ: കോവിഡ് മൂലം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ മേഖലയിലെയും വില്‍പ്പനയില്‍ ഇടിവ് വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം വീട്ടുപകരണ വിപണി ഉണരുമെന്നാണ് ഇപ്പോഴുള്ള പഠനം പറയുന്നത്. അതിനുള്ള സൂചനകളും വിപണിയില്‍ പ്രകടമായിട്ടുണ്ട്. ചൂട് ഉയരുന്നതു കൊണ്ടും കൂടുതല്‍ പേര്‍ വീട്ടിലിരുന്നുള്ള ജോലി തന്നെ തുടരുന്നതുകൊണ്ടും, ഈ പുതിയ ജീവിതശൈലി ഗൃഹോപകരണ വിപണിക്ക്, പ്രത്യേകിച്ച് എയര്‍ കണ്ടീഷനും കൂളറും പോലുള്ളവയുടെ ആവശ്യം വര്‍ധിപ്പിക്കുമെന്നാണ് നീല്‍സണ്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്.

ഈ സര്‍വെ അനുസരിച്ച് സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കാനുള്ള തീരുമാനങ്ങള്‍ക്ക് ഏറ്റവും കുറവ് മുന്‍ഗണന മാത്രമാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വിഭാഗത്തില്‍ ഇവര്‍ ചെലവഴിക്കാനിരിക്കുന്നത് വലിയ തുകയാണ്. വിപണിയിലെ വില്‍പ്പനയുടെ പ്രകടനത്തെ അനുസരിച്ച് കൂടിയാണ് ഈ റിപ്പോര്‍ട്ട്. ഇതനുസരിച്ച് മെയ് മാസത്തെ ഈ മൂന്നാഴ്ചത്തെ വില്‍പ്പനയുടെ കണക്കു പരിശോധിച്ചാല്‍ രാജ്യത്ത് ഗൃഹോപകരണങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പനയോളം വരുമത്രെ.

ജൂണ്‍ മാസമാകുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുടെ വില്‍പ്പനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില്‍പ്പനയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡ്യൂറബ്ള്‍ വിപണിയില്‍ 70 ശതമാനം വര്‍ധനവാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 2020- 21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പകുതി ഗൃഹോപകരണ വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നതായാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Related Articles

© 2025 Financial Views. All Rights Reserved