എല്‍ഐസി ഐപിഒയില്‍ പോളിസി ഉടമകള്‍ക്ക് പ്രത്യേക പരിഗണന; 10% ഓഹരി നീക്കി വെയ്ക്കും

February 12, 2021 |
|
News

                  എല്‍ഐസി ഐപിഒയില്‍ പോളിസി ഉടമകള്‍ക്ക് പ്രത്യേക പരിഗണന; 10% ഓഹരി നീക്കി വെയ്ക്കും

ന്യൂഡല്‍ഹി: എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയില്‍ പോളിസി ഉടമകള്‍ക്കായി പ്രത്യേക ഓഫറുമായി കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കായി എല്‍ഐസി പ്രാഥമിക ഓഹരി വില്‍പനയില്‍ പത്ത് ശതമാനം വരെ ഓഹരി നീക്കി വെയ്ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര ധനകാര്യസഹമന്ത്രിയായ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

25-28 കോടി ഓഹരി ഉടമകള്‍ ആണ് നിലവില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഉളളത്. പ്രാഥമിക ഓഹരി വില്‍പന അഥവാ ഐപിഒ വരുന്ന സാമ്പത്തിക വര്‍ഷത്തിലാണ് നടക്കുക. പ്രാഥമിക ഓഹരി വില്‍പന കഴിഞ്ഞാലും എല്‍ഐസിയുടെ വലിയൊരു ശതമാനം ഓഹരികള്‍ സര്‍ക്കാരിന് തന്നെ ആയിരിക്കും. അതാണ് എല്‍ഐസി പോളിസി ഉടമകള്‍ക്ക് നേട്ടമാവുക.

ഭൂരിഭാഗം ഓഹരികളും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തന്നെ ആണ് എന്നതിനാല്‍ പത്ത് ശതമാനം ഓഹരികള്‍ നേടുന്ന പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാകുമെന്ന് അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ചു. പത്ത് ശതമാനം ഓഹരികള്‍ പോളിസി എടുത്തവര്‍ക്കായി നീക്കി വെയ്ക്കുന്നത് അടക്കമുളള നിര്‍ദേശങ്ങള്‍ 2020-21ലെ ധനകാര്യ ബില്ലിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി വ്യക്തമാക്കി.

ഒരു കോടിയോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ എല്‍ഐസിയുടെ 28 കോടിയോളം വരുന്ന ഓഹരി ഉടമകളെ കൊണ്ട് തുറപ്പിക്കാനാണ് സര്‍ക്കാര്‍ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്‍പായി ഉദ്ദേശിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം നടക്കുക വിപണി കണ്ട ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more topics: # lic, # എല്‍ഐസി,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved