മങ്ങലേറ്റ റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍വിന്റെ പാതയില്‍; വീട് വില്‍പ്പന 13 ശതമാനം ഉയര്‍ന്നു

February 18, 2022 |
|
News

                  മങ്ങലേറ്റ റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍വിന്റെ പാതയില്‍; വീട് വില്‍പ്പന 13 ശതമാനം ഉയര്‍ന്നു

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മങ്ങലേറ്റ റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍വിന്റെ പാതയില്‍. 2020 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ വീട് വില്‍പ്പന 2021ല്‍ 13 ശതമാനത്തോളം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രോപ്ടൈഗര്‍.കോം ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എട്ട് നഗരങ്ങളിലായി 2021ല്‍ 2,05,936 വീടുകളാണ് വിറ്റഴിച്ചത്. 2020 ല്‍ ഇത് 1,82,639 വീടുകളായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ വില്‍പ്പന വര്‍ധിച്ചതാണ് പ്രധാനകാരണം. 2021ല്‍ മുംബൈയില്‍ മൊത്തം 58,556 വീടുകളാണ് വിറ്റഴിച്ചത്.

പുതിയ വീടുകള്‍ നിര്‍മിച്ചതില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021ല്‍ 1.22 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ചപ്പോള്‍ 2022 ല്‍ ഇത് 2.14 ലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു. 75 ശതമാനത്തിന്റെ വര്‍ധന. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം ഈ നഗരങ്ങളിലെ വീടുകളുടെ വിലയും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിള്‍ 7 ശതമാനത്തോളം വില വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved