കര്‍ഷകരെയും ആദായനികുതി ദായകരേയും പരിഗണിച്ച് കേന്ദ്രസര്‍ക്കാറിന്റെ ജനപ്രിയ ബജറ്റ്; അഞ്ച് ലക്ഷം രൂപവരെ ആദായനികുതിയില്ല

February 01, 2019 |
|
News

                  കര്‍ഷകരെയും ആദായനികുതി ദായകരേയും പരിഗണിച്ച് കേന്ദ്രസര്‍ക്കാറിന്റെ ജനപ്രിയ ബജറ്റ്; അഞ്ച് ലക്ഷം രൂപവരെ ആദായനികുതിയില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ കര്‍ഷകരെയും ഇടത്തരക്കാരെയും കയ്യിലെടുത്താണ് മോദിസര്‍ക്കാറിന്റെ ഇന്നത്തെ ബജറ്റെന്ന് വിലയിരുത്തല്‍.നികുതിദായകര്‍ക്ക് ഗുണം ലഭിക്കും വിധമാണ് മോദിസര്‍ക്കാര്‍ ഇന്ന് ബജറ്റ് അവതരിപ്പിച്ചത്.  ആദായനികുതി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഇന്നത്തെ ബജറ്റ് അവതരിപ്പിച്ചത്.ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ പിയൂഷ് ഗോയാലാണ് ബജറ്റ് അവതരിപ്പിച്ചത്. ഇതില്‍ ആദായ നികുതിയുടെ പരിധി അഞ്ച് ലക്ഷം രൂപ വരെ ഉയര്‍ത്തിയതാണ് ഏറ്റവും ജനപ്രിയമായ കാര്യം. 

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2.50 ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ആദായ നികുതി ഉയര്‍ത്തിയത് ബജറ്റില്‍ എടുത്തു പറയുന്ന പ്രധാന കാര്യമാണ്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 3000 രൂപ വരുമാനം ലഭിക്കുന്ന മറ്റൊരു പ്രഖ്യാപനമാണ് ജനപ്രിയമായത്. ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ലോക്ഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്. കര്‍ഷകരെ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകര്‍ക്ക കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചത്.കര്‍ഷകര്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രശ്‌നങ്ങളെ തണുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ആദായ നികുതി 2.50 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ പ്രധാന ഗുണം ലഭിക്കുക ശമ്പള വരുമാനക്കാര്‍ക്കും ചെറുകിട സംരംഭകരകര്‍ക്കുമ

 

Related Articles

© 2025 Financial Views. All Rights Reserved