ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് അനുകൂലമായി; വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തു

December 26, 2020 |
|
News

                  ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് അനുകൂലമായി; വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോഷിന്റെ നേതൃത്വത്തിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് മറ്റ് ചൈനീസ് നിര്‍മിത ആപ്പുകള്‍ക്കൊപ്പം ടിക്ടോക്കിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം നിരോധിച്ചതിനെത്തുടര്‍ന്ന് ജോഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനുകള്‍ അവരുടെ ചൈനീസ് എതിരാളിയായ ടിക് ടോക്കിന്റെ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തുവെന്ന് ഒരു പുതിയ റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് നിരോധിച്ചതിനുശേഷം ഇന്ത്യയില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കപ്പെട്ടു, കൂടാതെ 170 ദശലക്ഷം ടിക്ക് ടോക്ക് ഉപയോക്താക്കള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ക്കായി ഒരു സ്വയം വിനോദ ഉപാധി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

2018 ജൂണില്‍ ഇന്ത്യയില്‍ ഏകദേശം 85 ദശലക്ഷം ഉപയോക്താക്കള്‍ മാത്രമുണ്ടായിരുന്ന ടിക് ടോക്ക് 2020 ജൂണ്‍ ആയപ്പോഴേക്കും 167 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് എത്തുകയും ചെയ്തിരുന്നു. ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് ടിക്ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഇതോടെയാണ് സാധ്യത മനസിലാക്കി, ഡെയ്ലിഹണ്ടിനെപ്പോലുള്ള ഇന്ത്യന്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുകള്‍ ടിക്ടോക്കിന്റെ കുറവ് നികത്തുന്നതിനായി എംഎക്‌സ് തകടക്, റോപോസോ, ചിംഗാരി, മോജ് മിട്രോണ്‍, ട്രെല്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ആരംഭിക്കുന്നത്.

ഷോര്‍ട്ട് വീഡിയോയുടെ വളര്‍ച്ച കണക്കിലെടുത്ത് ഫേസ്ബുക്ക് റീലുകളും, യൂട്യൂബ് ഷോര്‍ട്ട്‌സ് എന്നിവയും അപ്ലിക്കേഷനില്‍ ആരംഭിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള മാര്‍ക്കറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ടിക് ടോക്കിന്റെ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തുകഴിഞ്ഞിട്ടുണ്ട്. ഉള്ളടക്കത്തിന്റെ ഗുണനിലവാരം, വിപുലമായ ഉള്ളടക്ക ലൈബ്രറി, ശരിയായ രീതിയില്‍ എത്തിക്കുന്നതിന് ഉപയോക്തൃ മുന്‍ഗണനകള്‍ ഡീകോഡ് ചെയ്യാന്‍ കഴിയുന്നത് എന്നിവ കാരണം ജോഷ് ആപ്പാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ദിവസേന പുതിയതും നിലവാരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാല്‍ ഷോര്‍ട്ട് വീഡിയോ മേഖല ജനുവരിയോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് റെഡ്‌സീര്‍ സിഇഒ സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വളര്‍ച്ച കൈവരിക്കുമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

റോപോസോയ്ക്ക് നിലവില്‍ 10 ലധികം ഭാഷകളിലായി ഒന്നിലധികം ഇനങ്ങളില്‍ പ്രതിമാസം 33 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ 600 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 45 ശതമാനമാണ് ഷോര്‍ട്ട് വീഡിയോ കണ്ടന്റ് മേഖലയിലേക്കെത്തുന്നതെന്നാണ് റെഡ്‌സീറിന്റെ കണ്ടെത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം നിലവിലെ 600 ദശലക്ഷത്തില്‍ നിന്ന് 970 ദശലക്ഷമായി ഉയരുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved