
വാഹന വിപണിയില്‍ നേരിട്ട മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം വന്‍ വിലക്കിഴിവാണ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. കാറുകള്‍ക്ക് വന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. ഒക്ടോബര്‍ മാസം അവസാനം വരെ ഓഫറുകള്‍ ഹോണ്ട കാര്‍സ് ആരാധകര്‍ക്ക് ഉപയോഗപ്പെടുത്താം. വിവിധ മോഡലുകള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട് നിലവില്‍. സിആര്‍വി മുതല്‍ ജാസ് വരെയുള്ള കമ്പനിയുടെ വിവിധ മോഡലുകളിലാണ് 42000 രൂപ മുതല്‍ 5 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഡീലര്‍ഷിപ്പുകളിലും, മോഡലുകളുടെ ലഭ്യതയ്ക്കനുസരിച്ചുമാണ് കമ്പനി ഓഫര്‍ പെരുമഴ നല്‍കിവരുന്നത്.
ഹോണ്ട സിആര്‍-വി
ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആര്‍-വിക്കാണ് ഹോണ്ട ഏറ്റവും കൂടുതല്‍ നിലവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയ വരെയാണ് ഇളവുകള്‍. അതേസമയം 1.6 ലീറ്റര്‍ നാലു വീല്‍ ഡ്രൈവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീല്‍ ഡ്രൈവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നല്‍കുന്നത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളെയും മോഡലുകളെയും ലഭ്യതയ്ക്കനുസരിച്ചാണ് കമ്പനി ഓഫറുകളില്‍ ഇളവുകള്‍ നല്‍കുകയെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഹോണ്ട അമേയ്‌സ്
കോംപാക്റ്റ് സെഡാനായ അമേയ്‌സിന്റെ വിവിധ മോഡലുകളില്‍ 42000 രൂപ വരെയാണ് കമ്പനി വിലക്കിഴിവായി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് മോഡലുകള്‍ക്ക് 30000 രൂപ വരെയും കമ്പനി വിലക്കിഴിവായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 12000 രൂപ വിലയുള്ള രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുമ്പോള്‍ എക്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂെ 6000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും കമ്പനി നല്‍കിയേക്കും. അമേയ്‌സിന്റെ എയ്‌സ് എഡിഷന്‍ വിഎക്‌സ്എംടി/സിവിടി എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 30000 രൂപയും എക്‌സ്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമുമാണ് വിഭാവനം ചെയ്യുന്നത്.
ഹോണ്ട ജാസിന് പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ വിലക്കിഴിവ് നല്‍കുന്നുണ്ട്. ഹോണ്ടയുടെ ചെറു എസ്യുവി ബിആര്‍വിക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നിലവില്‍ നല്‍കിവരുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ആക്‌സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.