
ദില്ലി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ഏഷ്യയിലെ മുന്‍നിര മര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ലാബ്‌സുമായി ധാരണാ പത്രം ഒപ്പുവെച്ചു. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ പുതിയ പൈന്‍ലാബ്‌സ് പിഓഎസ് മെഷിനുകള്‍ വഴി ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യപ്രദമായ പ്രതിമാസ തവണകളിലൂടെ വാങ്ങലുകള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. പതിനാല് ക്രെഡിറ്റ് കാര്‍ഡുകളുടെയും ആറ് ഡെബിറ്റ് കാര്‍ഡുകളുടെയും ഉടമകള്‍ക്ക് സൗകര്യം ലഭിക്കുന്ന പുതിയ ധാരണാപത്രത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേറിയയും പൈന്‍ലാബ്‌സ് ചീഫ് പ്രൊഡക്ട് ഓഫീസര്‍ വെങ്കട്ട് പരുചുരിയും ചേര്‍ന്ന് ഒപ്പുവെച്ചു.
സാധാരണയായി ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ രണ്ട് ചെലവുകള്‍ ഉണ്ടാകും. ഡൗണ്‍പേയ്‌മെന്റും ഹൈപ്പോത്തിക്കേഷനും . ഇതിന് പുറമേ വാങ്ങുമ്പോള്‍ ഉപഭോക്താവ് ബാങ്കില്‍ നിന്നുള്ള എന്‍ഓസി ഹാജരാക്കണം. പിന്നീട് രജിസ്ട്രറിങ് അതോറിറ്റിയില്‍ നിന്ന് ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കാനുള്ള തുകയും അടക്കണം. പൈന്‍ലാബ്‌സുമായുള്ള ഡോക്യുമെന്റേഷനും കാത്തിരിപ്പും വേണ്ട. ഹൈപ്പോത്തിക്കേഷന്‍ ഫീസ് നല്‍കേണ്ട,ബന്ധപ്പെട്ട ബാങ്കില്‍ നിന്നുള്ള എന്‍ഓസി ആവശ്യമില്ല തുടങ്ങിയ ഗുണങ്ങള്‍ ലഭിക്കും. പൈന്‍ലാബ്‌സിന്റെ പിഓഎസ് വഴി ഹോണ്ട ടൂവീലറുകളുടെ ഇഎംഐ അടിസ്ഥാനമാക്കിയുള്ള വാങ്ങല്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒന്നിലധികം കാലാവി ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം. ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന കൂടുതല്‍ പേരും അത് വായ്പകളുടെ പിന്തുണയോടെയാണ് നടത്തുന്നത്. പൈന്‍ലാബ്‌സിന്റെ പിഓഎസിലുള്ള പുതിയ ഇഎംഐ സംവിധാനം സമയം ലാഭിക്കാനും ഇതിനായുള്ള പ്രക്രിയകള്‍ ലാഭിക്കാനും സഹായകരമാകും. ഇതോടൊപ്പം തത്സമയം വാഹനം ലഭിക്കുന്ന അനുഭവം ആസ്വദിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുകയും ചെയ്യും. ഇരുചക്രവാഹന മേഖല ബിഎസ് ആറ് കാലഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിലയില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഉയര്‍ച്ചയാണുണ്ടാകുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വേന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.