
തുടര്‍ച്ചയായി രണ്ട് വിമാനങ്ങളില്‍ ഒന്നിലധികം കൊറോണ പോസിറ്റീവ് യാത്രക്കാരുമായി ഹോങ്കോങ്ങിലേക്ക് പറന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് അഞ്ചാം തവണയും വിലക്ക്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 3 വരെയാണ് ഡല്‍ഹിയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പറക്കുന്നതിന് എയര്‍ ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കൊറോണ കേസുകള്‍ നിലവില്‍ കൂടുതലായി നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 10, 17 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ നഗരത്തിന്റെ കൊവിഡ് -19 നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ാണ് ഈ ആഴ്ച എയര്‍ ഇന്ത്യയ്ക്ക് വിലക്ക് ലഭിച്ചത്. രണ്ട് ഫ്‌ലൈറ്റുകളിലുമായി മൂന്ന് കൊറോണ പോസിറ്റീവ് യാത്രക്കാരുണ്ടായിരുന്നു. ഇതാണ് യാത്ര നിരോധനത്തിന് കാരണമായത്. മെയ് മാസത്തില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം ആറുമാസത്തിനുള്ളില്‍ ഹോങ്കോങ്ങില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ നിരോധനമാണിത്.
വിമാനങ്ങളില്‍ കൊവിഡ്-19 യാത്രക്കാരെ കയറ്റിയതിനാല്‍ കഴിഞ്ഞ 30 ആഴ്ചയ്ക്കിടെ നിരവധി യാത്ര നിരോധനങ്ങള്‍ എയര്‍ലൈന് നേരിടേണ്ടി വന്നിട്ടുണ്ട്. മൊത്തം 87 കൊറോണ രോഗികള്‍ എയര്‍ ഇന്ത്യ വഴി ഹോങ്കോങ്ങിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18 ന് എയര്‍ലൈനിന് ആദ്യ വിലക്ക് ലഭിച്ചു. നിരോധനത്തിന്റെ ആവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍, ഹോങ്കോംഗ് കര്‍ശനമായ പ്രീ-ഫ്‌ലൈറ്റ് പരിശോധന നിയമങ്ങള്‍ പരിഗണിച്ചേക്കാം. നിലവില്‍, ഇന്ത്യയില്‍ നിന്ന് പറക്കുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന ഫലം കാണിക്കണം.
നിര്‍ദ്ദിഷ്ട ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള പരിശോധനകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് അടുത്തിടെ രം?ഗത്തെത്തിയിരുന്നു. എല്ലാ യാത്രക്കാര്‍ക്കും ഒരു പ്രീ-ഫ്‌ലൈറ്റ് സ്‌ക്രീനിംഗ് അവതരിപ്പിക്കുന്നതാണ് കൂടുതല്‍ മികച്ച പരിഹാരം. വേഗത്തിലുള്ളതും പതിവായതുമായ ടെസ്റ്റുകള്‍ ഉപയോഗിച്ച് വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരെ വിമാനത്താവളത്തില്‍ ടെസ്റ്റ് ചെയ്യുന്ന രീതിയാണിത്. നിലവില്‍ ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകള്‍ കൊവിഡ്-19 ടെസ്റ്റിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.