
ന്യൂഡല്‍ഹി: കൊവിഡ് രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കുടുംബങ്ങളിലെ കടബാധ്യതകള്‍ വര്‍ധിച്ചെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം സാമ്പത്തിക പാദത്തിലെ ജിഡിപിയുടെ 37.1 ശതമാനത്തോളം വരും കുടുംബങ്ങളിലെ കടബാധ്യത. ഇവരുടെ സേവിംഗ്സ് നിരക്ക് 10.4 ശതമാനമായി ഇടിഞ്ഞു. കൊവിഡ് കാരണം ലക്ഷകണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതിലൂടെയാണ് കടബാധ്യത വര്‍ധിച്ചത്. പല കമ്പനികളുടെ ശമ്പളങ്ങള്‍ വെട്ടിക്കുറച്ചതും മറ്റൊരു പ്രതിസന്ധിയാണ്.
വരുമാനം കുറഞ്ഞതോടെ പലരും കടം വാങ്ങാന്‍ തയ്യാറായി. സമ്പാദ്യമായി ഉള്ളവര്‍ അത് കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. ഇത് ഓരോ കുടുംബങ്ങളെയും കടക്കാരാക്കുകയും വരുമാനം ഇടിക്കുകയും ചെയ്തതാണ്. സാധാരണ സമ്പദ് വ്യവസ്ഥയ്ക്ക് ഇടിവ് രേഖപ്പെടുത്തുമ്പോള്‍ കുടുംബങ്ങളുടെ സമ്പാദ്യം വര്‍ധിക്കാറുണ്ടായിരുന്നുവെന്ന് ആര്‍ബിഐ പറഞ്ഞു. സമ്പദ് ഘടന ശക്തിപ്പെടുമ്പോള്‍ സമ്പാദ്യം ഇടിയാറുമുണ്ടായിരുന്നു. കാരണം ജനങ്ങള്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുമെന്നതാണ് കാരണം.
ആദ്യപാദത്തില്‍ സേവിംഗ്സ് 21 ശതമാനമായി കുതിച്ചു. എന്നാല്‍ ജിഡിപി കുതിച്ചപ്പോള്‍ ഇത് 10.4 ശതമാനമായി ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഓരോ കുടുംബവും കൂടുതലായി സമ്പാദിക്കാനാണ് ശ്രമിച്ചത്. കാരണം വരുമാനം കുറഞ്ഞ് വരുന്നത് കൊണ്ടാണ്. പക്ഷേ സാമ്പത്തിക പാദത്തിന്റെ മൂന്നാം പാദത്തില്‍ കുടുംബങ്ങളുടെ വരുമാനവും സമ്പാദ്യവും കൂടുതലായി ഇടിയുമെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും, ഇത് പോസിറ്റീവായ മാറ്റം സമ്പാദ്യങ്ങളില്‍ കൊണ്ടുവരുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വാക്സിനേഷന്‍ അടക്കം രാജ്യത്ത് കൂടുതലായി നടക്കുന്നതിനാല്‍ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കറന്‍സി രൂപത്തിലുള്ള സമ്പാദ്യങ്ങളിലും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളിലുമെല്ലാം ഇടിവ് ഉണ്ടായിട്ടുണ്ട്.