റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തില്‍; ഭവന വില്‍പ്പന ഉയര്‍ന്നു

April 29, 2022 |
|
News

                  റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തില്‍; ഭവന വില്‍പ്പന ഉയര്‍ന്നു

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തിന്റെ പാതയിലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിആര്‍ഇ. 2022ലെ ആദ്യപാദത്തിലെ ഭവന വില്‍പ്പന ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2022 ലെ ആദ്യത്രൈമാസത്തിലെ ഭവന വില്‍പ്പന 13 ശതമാനമായി ഉയര്‍ന്നു. അതായത്, വില്‍പ്പനയില്‍ 70,000 യൂണിറ്റുകളുടെ വര്‍ധന.

സിബിആര്‍ഇ സൗത്ത് ഏഷ്യ ്രൈപവറ്റ് ലിമിറ്റഡിന്റെ 'ഇന്ത്യ മാര്‍ക്കറ്റ് മോണിറ്റര്‍ ഝ1 2022' ലെ കണ്ടെത്തലുകള്‍ അനുസരിച്ച്, 2022 ലെ ആദ്യപാദത്തിലെ താങ്ങാനാവുന്ന ബജറ്റ് വിഭാഗത്തിലെ ഭവന വില്‍പ്പനയില്‍ മുന്‍പാദത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഉയര്‍ന്ന നിലവാരത്തിലുള്ള വില്‍പ്പന 23 ശതമാനമായും കുതിച്ചു. അതേസമയം, മിഡ്എന്‍ഡ് സെഗ്മെന്റിലുള്ള ഭവനങ്ങളുടെ വില്‍പ്പന ഈ പാദത്തില്‍ 41 ശതമാനം കുറഞ്ഞു. പ്രീമിയം, ലക്ഷ്വറി ഹൗസിംഗ് സെഗ്മെന്റുകളിലും മുന്‍പാദത്തേക്കാള്‍ വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയുണ്ടായി. പുതിയ യൂണിറ്റ് ലോഞ്ചുകളും മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുതിച്ചുയര്‍ന്നു.

'കഴിഞ്ഞ വര്‍ഷം പ്രതിരോധശേഷി പ്രകടമാക്കിയതിന് ശേഷം വില്‍പ്പനയും പുതിയ ലോഞ്ചുകളും ശക്തമായി മുന്നേറുകയാണ്. മെച്ചപ്പെട്ട വാക്സിനേഷന്‍ കവറേജ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനവും ആകര്‍ഷകമായ മോര്‍ട്ട്ഗേജ് നിരക്കുകളും റെസിഡന്‍ഷ്യല്‍ മേഖലയുടെ ശക്തമായ പ്രകടനത്തിന് സഹായകമാകുമെന്ന് സിബിആര്‍ഇയുടെ ഇന്ത്യ, സൗത്ത്ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക സിഇഒ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.

Read more topics: # real estate,

Related Articles

© 2025 Financial Views. All Rights Reserved