അനില്‍ അംബാനി എങ്ങനെ പണം കണ്ടെത്തും; പണം അടക്കാതെ ജയില്‍ ശിക്ഷ അനുഭവിക്കുമോ?

February 22, 2019 |
|
News

                  അനില്‍ അംബാനി എങ്ങനെ പണം കണ്ടെത്തും; പണം അടക്കാതെ ജയില്‍ ശിക്ഷ അനുഭവിക്കുമോ?

എറിക്‌സണിന് അനില്‍ അംബാനി നാലാഴ്ച്ചക്കുള്ളില്‍ 453 കോടി രൂപ നല്‍കുമോ? അതല്ല സുപ്രീം കോടതി പറഞ്ഞ തുക കൊടുക്കാതെ അനില്‍ അംബാനി ജയിലേക്ക് പോകുമോ? ബിസിനസ് മേഖലയില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണിത്. നാലാഴ്ചത്തെ സമയം മാത്രമാണ് അംബാനിക്ക് മുന്നിലുള്ളത്. 453 കോടി രൂപ എറിക്‌സണിന് നല്‍കാതെ അംബാനിക്ക് മറ്റൊരു പോംവഴിയെ പറ്റി ചിന്തിക്കാന്‍ പോലും സാധ്യമല്ല. കാരണം ഉത്തരവിട്ടിരിക്കുന്നത് പരമോന്നത നിതിപീഠമായ സുപ്രീം കോടതിയാണ്. തുക നല്‍കിയില്ലെങ്കില്‍ അംബാനിക്ക് ജയിലിലേക് മടങ്ങാം. 

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി, റിലയന്‍സ്  ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ് എന്നിവര്‍ കോടതീയലക്ഷ്യ കേസില്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് അനില്‍ അബാനിയും സഹ പ്രവര്‍ത്തകരും വെട്ടിലായത്. തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും ഒരുകോടി രൂപ കേസില്‍ ശിക്ഷിപ്പെട്ടവര്‍ ഓരോ വ്യക്തിയും അടക്കണം. ഇല്ലെങ്കില്‍ ഒരുമാസം കൂടി അധിക തടവ് അുഭവിക്കണം. ഇതാണ് വിധി. 

വിഷയം അതല്ല. അനില്‍ അംബാനി എങ്ങനെയാണ് ഈ പണം  കണ്ടെത്തി പ്രശ്‌ന പരിഹാരത്തിന് മുതിരുന്നത്. ഈ തുക കണ്ടെത്തണമെങ്കില്‍ അംബാനിയുടെ കീഴിലുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ടി വരും. അങ്ങനെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി അംബാനിക്ക് വലിയ നഷ്ടമാണ് ബിസിനസ് ലോകത്ത്  നേരിടേണ്ടി വരിക.

 

 

Related Articles

© 2025 Financial Views. All Rights Reserved