പുതിയ ആര്‍ബിഐ നിയമം: ചെക്ക് ഇടപാടുകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

August 06, 2021 |
|
News

                  പുതിയ ആര്‍ബിഐ നിയമം: ചെക്ക് ഇടപാടുകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ന്യൂഡല്‍ഹി: പുതിയ ആര്‍ബിഐ നിയമ പ്രകാരം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഓഗസ്റ്റ് ഒന്നു മുതലാണ് എല്ലാ ദിവസവും ലഭ്യമായി തുടങ്ങിയത്. ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു നേരത്തേ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനാണ് പ്രധാനമായും എന്‍എസിഎച്ച് സംവിധാനം ഉപയോഗിച്ചിരുന്നത്.

ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, ഗവണ്‍മെന്റുകള്‍ എന്നിവയ്ക്കായുള്ള നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ചജഇക) സംരംഭമാണ് എന്‍എസിഎച്ച്.2016 മെയ് 1-നാണ് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം മാറി എന്‍ എ സി എച്ച് നിലവില്‍ വന്നത്. ആവര്‍ത്തിക്കുന്നതും ആനുകാലിക സ്വഭാവമുള്ളതുമായ ഇന്റര്‍ബാങ്ക്, ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് എന്‍.എ.സി.എച്ച് ഉപയോഗിക്കുന്നത്. ഡിവിഡന്റ്, ശമ്പളം, പെന്‍ഷന്‍ മുതലായ ബള്‍ക്ക് പേയ്‌മെന്റുകള്‍ നടത്തുന്നതിനും മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ സംവിധാനങ്ങളും എന്‍എസിഎച്ചില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രീകൃത സംവിധാനമാണ്‌നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (ചഅഇഒ).രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒന്നിലധികം ഇസിഎസ് സംവിധാനങ്ങള്‍ ഏകീകരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങളും നടത്തിപ്പുകളും സമന്വയിപ്പിക്കുന്നതിനും പ്രാദേശിക തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ചട്ടക്കൂടാണിത്.

പുതിയ നിയമം അനുസരിച്ച് എന്‍എസിഎച്ച് എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്നതോടെ ചെക്ക് മുഖേനയുള്ള ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെല്ലുത്തേണ്ടി വരും. കാരണം അവധി ദിവസങ്ങളിലല്‍ പോലും ചെക്ക് ക്ലിയറന്‍സ് നടക്കും. അതുകൊണ്ട് തന്നെ അക്കൗണ്ടുകള്‍ ആവശ്യത്തിനുള്ള തുക ഉണ്ടെന്ന് ഉഭോക്താക്കള്‍ ഉറപ്പാക്കണം. പ്രത്യേകിച്ച് പണമടയ്ക്കുന്നതിന് ചെക്കുകള്‍ ഒരുമിച്ച് നിക്ഷേപിക്കുന്ന അവസരങ്ങളില്‍.ചെക്ക് ബൗണ്‍സ് ആകുന്ന സാഹചര്യം ഉണ്ടായാല്‍ വലിയ പിഴ ഒടുക്കേണ്ടി വരും.

കൊവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സബ്സിഡികള്‍ സുതാര്യമായും സമയബന്ധിതമായും ജനങ്ങളിലേക്ക് കൈമാറുന്നതിന് എന്‍എസിഎച്ച് ഏറെ സഹായകരമാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയിലെ ഏറ്റവും പ്രമുഖവും സ്വീകാര്യവുമായ രീതിയാണിത്. മ്യൂച്ചല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ എന്‍എസിഎച്ചിലേക്ക് മാറ്റിയതോടെ എസ് ഐ പി രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നേരത്തേ ഇതിനായി ആഴ്ചകളോളം സമയം എടുത്തിരുന്നു. ചെറു ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ എഎന്‍സിഎച്ച് എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതോടെയാണ് ഇപ്പോള്‍ ഈ നടപടികളു വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായകരമായത്.

Read more topics: # RBI, # ആര്‍ബിഐ,

Related Articles

© 2025 Financial Views. All Rights Reserved