ക്രൂഡ് ഓയില്‍ വില ബാരിലിന് 20 ഡോളര്‍ മാത്രം; എന്നിട്ടും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയുന്നില്ല; 14 ദിവസം ഒരേ വിലയില്‍

April 02, 2020 |
|
News

                  ക്രൂഡ് ഓയില്‍ വില ബാരിലിന് 20 ഡോളര്‍ മാത്രം; എന്നിട്ടും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയുന്നില്ല; 14 ദിവസം ഒരേ വിലയില്‍

രാജ്യത്ത് യാത്രാ വിലക്കുകള്‍ കര്‍ശനമായിട്ടും പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ  മാറ്റമൊന്നുമില്ല. അധിക വരുമാനം പ്രതീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ വില ഉയര്‍ത്തുന്നുവെന്നാണ് ആരോപണം.  നിലവിലെ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ ബാരലിന് 20 ഡോളര്‍ നിലവാരത്തിലേയ്ക്ക് കുത്തനെ കുറഞ്ഞിട്ടും 14 ദിവസത്തിലേറെയായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമില്ല. 

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ ഉയര്‍ത്തി. ഡല്‍ഹിയില്‍ നിലവില്‍ പെട്രോള്‍ ലിറ്ററിന് 69.50 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബിഎസ് 6 പ്രീമിയം, വിപണന ചെലവ്, ഡീലര്‍മാരുടെ കമ്മീഷന്‍ തുടങ്ങിയവയൊക്കെചേര്‍ന്നാണ് വില നിശ്ചയിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയെ ഇതുവരെ ചരക്കുസേവന നികുതിക്കുകീഴിലാക്കിയിട്ടില്ല. 

ബിഎസ് 6 നിലവാരത്തില്‍ ഇന്ധനം നല്‍കാന്‍ എണ്ണ വിപണന ക്കമ്പനികള്‍ക്ക് ഒരുരൂപയാണ് അധിക ചെലവ് വരുന്നത്. പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എണ്ണവില കൂപ്പുകുത്തിയ സാഹചര്യത്തില്‍ ഈ തുക ഉപഭോക്തള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടെന്ന് കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. 

നികുതികള്‍ പരിശോധിക്കാം

പെട്രോള്‍

ഏപ്രില്‍ ഒന്നിലെ ഡല്‍ഹിയിലെ വിലപ്രകാരം 69.59 രൂപയാണ് ഒരുലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യന്‍ ഓയിലിന്റെ വെബ്സൈറ്റ് പ്രകാരം അടിസ്ഥാന വില 27.96 രൂപയാണ്. കടത്തുകൂലിയായ 0.32 പൈസ ചേരുമ്പോള്‍ ലിറ്ററിന് 28.28 രൂപയാകും. 

എക്സൈസ് തീരുവയായി 22.98 രൂപയും ഡീലര്‍ കമ്മീഷനായി 3.54 രൂപയുമാണ് ഒരു ലിറ്ററിന്മേല്‍ ഈടാക്കുന്നത്. ഇതിന്റെകൂടെയാണ് 14.79 രൂപ വാറ്റുകൂടി ചേര്‍ക്കുന്നത്. ഡീലര്‍ കമ്മീഷനും വാറ്റ് ബാധകമാണ്. അങ്ങനെയാണ് ഡല്‍ഹിയില്‍ ലിറ്ററിന് വില 69.59 രൂപയാകുന്നത്. 

ഡീസല്‍

ഡീസലിന്റെ റീട്ടെയില്‍ വില ഡല്‍ഹിയില്‍ 62.29 രൂപയാണ്. ഇന്ത്യന്‍ ഓയിലിന്റെ വെബ്സൈറ്റിലെ അടിസ്ഥാന വില 31.49 രൂപയാണ്. കടത്തുകൂലി 0.29 പൈസകൂടി ചേരുമ്പോള്‍ 31.78 രൂപയാകും. 18.83 രൂപയാണ് എക്സൈസ് തീരുവയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. ഡീലര്‍ കമ്മീഷനാകട്ടെ 2.49 രൂപയുമാണ്. വാറ്റ് ഇനത്തില്‍ 9.19 രൂപയും ഈടാക്കുന്നു. അങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന് 62.29 രൂപയിലെത്തുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved