
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് വിതരക്കാര്‍, ബാങ്കുകള്‍, സാമ്പത്തിക ഉപദേശകര്‍, ഓണ്‍ലൈന്‍ എന്നിവ വഴി ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ അടുത്ത കാലത്തായി ചില ഫണ്ട് ഹൗസുകള്‍ വാട്ട്‌സ്ആപ്പ് വഴിയും നിക്ഷേപം നടത്താനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടും മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടുമാണ് ആദ്യമായി വാട്സ്ആപ്പ് അധിഷ്ഠിത നിക്ഷേപ സൗകര്യം ആരംഭിച്ചത്. വാട്ട്‌സ്ആപ്പിലൂടെ എങ്ങനെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താമെന്ന് നോക്കാം.
നിലവില്‍ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ വാട്ട്സ്ആപ്പ് വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപ സൗകര്യം നല്‍കുന്നുണ്ട്. ഇതിനായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി ആദ്യം അവരുടെ മൊബൈല്‍ ഫോണില്‍ എഎംസി നിര്‍ദ്ദിഷ്ട വാട്ട്സ്ആപ്പ് നമ്പറുകള്‍ സേവ് ചെയ്യുക. തുടര്‍ന്ന് വാട്ട്സ്ആപ്പില്‍ നിന്ന് ഈ നമ്പറിലേയ്ക്ക് ഒരു 'ഹായ്' അയയ്ക്കുക. മറുപടി ആയി നിങ്ങള്‍ക്ക് ഒരു സ്വാ?ഗത സന്ദേശം ലഭിക്കും. തുടരുന്നതിന് അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കമ്പ്യൂട്ടര്‍ ഏജ് മാനേജുമെന്റ് സര്‍വീസസ് അല്ലെങ്കില്‍ സിഎഎംഎസിനും 16 എഎംസികളില്‍ ഏതിലെങ്കിലും വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ നടത്താന്‍ വ്യക്തികളെ സഹായിക്കുന്നതിന് വാട്ട്സ്ആപ്പ് അധിഷ്ഠിത ബോട്ട് 'ഇഅങടലൃ്' സേവനങ്ങള്‍ ഉണ്ട്. നിക്ഷേപകര്‍ക്ക് +91 6384 863 848 എന്ന നമ്പറില്‍ കണക്റ്റുചെയ്ത് കൂടുതല്‍ ആശയവിനിമയത്തിനായി 'ഹായ്' എന്ന് ടെക്സ്റ്റ് ചെയ്യാം.