വരാനിരിക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ 5 ജി യൂസ് കേയ്സസ് ഡേമോകളുമായി മുന്നോട്ടുപോകാന്‍ ഹുവാവേയ്ക്കും ഇസഡ്ടിഇയ്ക്കും അനുമതി

October 11, 2019 |
|
News

                  വരാനിരിക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ 5 ജി യൂസ് കേയ്സസ് ഡേമോകളുമായി മുന്നോട്ടുപോകാന്‍ ഹുവാവേയ്ക്കും ഇസഡ്ടിഇയ്ക്കും അനുമതി

രാനിരിക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ 5 ജി യൂസ് കേയ്സസ് ഡേമോകളുമായി മുന്നോട്ടുപോകാന്‍ ചൈനീസ് ടെലികോം ഗിയര്‍ നിര്‍മ്മാതാക്കളായ ഹുവാവേയ്ക്കും ഇസഡ്ടിഇയ്ക്കും ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീന്‍ സിഗ്‌നല്‍ ഒരു പോസിറ്റീവ് സന്ദേശം നല്‍കുന്നുണ്ടെന്നും അത് കമ്പനിയുമായി പ്രവര്‍ത്തിക്കാനുളള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ഐഎംസിയുടെ അംഗീകാരത്തെ സ്വാഗതം ചെയ്ത ഹുവാവേ വ്യക്തമാക്കി.

ഇന്ത്യയിലെ 5 ജി ട്രയലുകളില്‍ പങ്കെടുക്കാനുളള അനുവാദവും നല്‍കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹുവാവേ വ്യക്തമാക്കി. രണ്ട് മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി ഒത്ത് ചേര്‍ന്ന് കമ്പനി ടീം ആകുന്നുണ്ടെന്നും ഹുവാവേ ഇന്ത്യ സിഇഒ ജയ് ചെന്‍ പറഞ്ഞു. ഒക്ടോബര്‍ 14-16 തീയതികളില്‍ നടക്കുന്ന മെഗാ ടെലികോം ഇവന്റില്‍ സ്വന്തമായി ഡെമോകളുള്ള 5 ജി സാധ്യതകളും പ്രദര്‍ശിപ്പിക്കും. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് റഫറന്‍സിലുള്ള രണ്ട് ഓപ്പറേറ്റര്‍മാര്‍ എന്നാണ് സൂചന. അതേ സമയം വിവേചനമില്ലാതെ ഐഎംസിയില്‍ ഡെമോ സ്പെക്ട്രം തുല്യമായി പങ്കിടാനുളള ടെലിക്കോ ഡിപ്പാര്‍ട്മെന്റിന്റെ വ്യക്തമായ നിര്‍ദ്ദേശമാണ് ഏറ്റവും പോസിറ്റീവായ കാര്യമെന്നും ഹുവാവേ വ്യക്തമാക്കി. ഡെമോകള്‍ക്കായി വൈകി അംഗീകാരം ലഭിച്ചവര്‍ക്ക് അത് നഷ്ടമാകില്ല എന്ന ഉറപ്പും ലഭിക്കുന്നു. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് അംഗീകാരം പ്രാബല്യത്തില്‍ വരിക എന്നാണ് വ്യക്തമാകുന്നത്. രണ്ടാം അനൗപചാരിക ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരായ മേഖലയുള്‍പ്പെടെയുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങും ഒക്ടോബര്‍ 11-12 തീയതികളില്‍ ചര്‍ച്ച നടത്തും.

ഈ നിര്‍ണ്ണായക അവസ്ഥയില്‍ ഇന്ത്യ ഗവണ്‍മെന്റ് അര്‍പ്പിക്കുന്ന വിശ്വാസവും ആതമ്ധൈര്യവും വളരെ വലുതാണ്. ഇത് ബിസിനസ്സിനും പങ്കാളികള്‍ക്കും മുഴുവന്‍ ആത്മവിശ്വാസം നല്‍കും. ഇത് തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്റേഴ്സുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അത് കൂടുതല്‍ മികച്ച സാങ്കേതിക വിദ്യകള്‍ ഉണ്ടാകാനും സഹായിക്കുമെന്ന് ചിന്‍ പറയുന്നു.  ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം നോക്കിയ, എറിക്സണ്‍, ഹുവാവേ തുടങ്ങിയ എല്ലാം കമ്പനികള്‍ക്കും അവര്‍ കണ്ടെത്തിയ സാങ്കേതിക വിദ്യ  പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. മൂന്നു ദിവസത്തേയ്ക്കാണ് അനുവാദം നിലനില്‍ക്കുക. ഇന്ത്യയില്‍ ഇതുവരെ 5 ജി ട്രയലുകള്‍ക്ക് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല.

 ഇത്തവണ ഇന്ത്യന്‍ ഗവണ്‍മെന്റ് ഒരു പോസിറ്റീവ് തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. ഹുവാവേയെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. അത് കൂടാതെ ലോകത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്കിംഗ് ഗിയര്‍ ദാതാവും ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാവിനെയും അവരുടെ പുതിയതും വരാനിരിക്കുന്നതുമായ നെറ്റ്വര്‍ക്കുകളെയും തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഹുവാവേയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ അതോ 5 ജി ട്രയലുകളില്‍ പങ്കെടുക്കാന്‍ സ്ഥാപനത്തെ അനുവദിക്കണോ എന്ന് ഇന്ത്യ ഇതുവരെ ആലോചിച്ചിട്ടില്ല. വരാനിരിക്കുന്ന ഏറ്റവും വലിയ 5 ജി ട്രയലുകളില്‍ കമ്പനി പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് ഒരു അവസാന തീരുമാനം ഉണ്ടായിട്ടില്ല.

 

Related Articles

© 2025 Financial Views. All Rights Reserved