ഫൈജിക്ക് മുകളില്‍ പറക്കാന്‍ വാവെ; 6ജി ടെക്‌നോളജി വികസിപ്പിക്കുന്നുവെന്ന് ചൈനീസ് ടെക് കമ്പനി

September 27, 2019 |
|
News

                  ഫൈജിക്ക് മുകളില്‍ പറക്കാന്‍ വാവെ; 6ജി ടെക്‌നോളജി വികസിപ്പിക്കുന്നുവെന്ന് ചൈനീസ് ടെക് കമ്പനി

ബയ്ജിങ്: ആഗോളതലത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് ടെക് കമ്പനിയായ വാവെ. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നടിനിടെ ചൈനീസ് ടെക് കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ 6ജി ടെക്‌നോളജി വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 6ജി ടെക്‌നോളജി വികസിപ്പിക്കുന്നതിനായി കമ്പനി വളരെ മുന്‍പ് തന്നെ പരീക്ഷണങ്ങള്‍ നടത്തിവരികയാണെന്നാണ് കമ്പനി മേധാവിയും സ്ഥാപകനുമായ റെന്‍ ഷെങ്‌ഫെ വെളിപ്പെടുത്തിയത്. വാവെ 5ജിയിലും 6ജിയിലും ഒരേസമയം പരീക്ഷണങ്ങള്‍ വികസിപ്പിക്കുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുപാട് സമസമയം എടുക്കുമെന്നാണ് റെന്‍ ഷെങ്‌ഫെ വ്യക്തമാക്കിയത്. 

എന്നാല്‍ 6ജിയുടെ ആവശ്യകത എത്രമാത്രം ഉണ്ടെന്ന് വ്യക്തമല്ലെന്നാണ് കമ്പനി പറയുന്നത്. അതേസമയം കമ്പനിയെ പൂട്ടിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ട്രംപ് ഭരണകൂടം വലിയ നീക്കമാണ് നടത്തുന്നത്. യുുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം . അതേസമയം ട്രംപ് ഭരണകൂടത്തിന്റെ വിലക്കുകള്‍ക്കിടയിലും 5ജി ടെക്നോളജിയുമായി ബന്ധപ്പെട്ട് വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി  കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 

അന്താരാഷ്ട്ര തലത്തില്‍ വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.  വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ആകെ ജോലിചെയ്യുന്നത്. 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് ശക്തമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

Read more topics: # huawei, # വാവെ, # 6ജി, # 6G,

Related Articles

© 2025 Financial Views. All Rights Reserved