
ന്യൂയോര്‍ക്ക്: ചൈനീസ് കമ്പനികള്‍ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രമുഖ ചൈനീസ് ടെലികോം കമ്പനിയായ വാവെ കൂടുതല്‍ പ്രതിസന്ധിയിലകപ്പെടണമെന്നാണ് അമേരിക്ക ഇപ്പോഴും ആഗ്രഹിക്കുന്നത്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അമേരിക്ക വാവെയ്ക്ക് നേരെ കടിഞ്ഞാണിട്ടത്. വാവെയുടെ ഉത്പ്പന്നങ്ങള്‍ അമേരിക്കന്‍ പൗരന്‍മാര്‍ ഉപയോഗിക്കരുതെന്നാണ് ട്രംപ് ഭരണകൂടം താക്കീത് നല്‍കിയിട്ടുള്ളത്.
അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്‌മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്‌നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ജോലിചെയ്യുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്. എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വാവെയുമായി വ്യാപര കരാറില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ലോകരാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. അമേരിക്കന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് കൈമാറുകയോ, വില്‍ക്കുകയോ ചെയ്യരുതെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക വാവെയ്ക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും കൂടുതല്‍ രാജ്യങ്ങളുമായി വാവെ 5ജി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും ചൈനീസ് ടെലികോം കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ കരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 5ജി ടെനോളജിയുമായി ബന്ധപ്പെട്ട സുപ്രധാന കാരറുകളാണ് വാവെയ്ക്ക് ലഭിച്ചത്. 150,000 ബേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ ശക്തിപ്പെടുത്താന്‍ കമ്പനിക്ക് സാധ്യമായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലടക്കം 5ജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കണക്കുകള്‍ പ്രകാരം 28 കരാറുകള്‍ യൂറോപ്പിലും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ 6 കരാറുകളിലും മറ്റിടങ്ങളില്‍ നാല് കരാറുകളും കമ്പനി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക കമ്പനിക്ക്് നേരെ നടത്തുന്ന ഉപരോധങ്ങള്‍ വിലപ്പോവില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വാവെയുമായി കരാറിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും, രാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ടെക് കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വാവെയ്ക്ക് വിതരണം ചെയ്യരുതെന്ന് ഇന്ത്യയോട് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ കരാറുകളാണ് കമ്പനി ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്.