മികച്ച സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി വാവെ; യുഎസ് വിലക്കുകളെ പോലും മറികടന്ന് കമ്പനിയുടെ മുന്നേറ്റം; 5ജി രംഗത്ത് കമ്പനി നടത്തിയത് വന്‍ മുന്നേറ്റം

January 30, 2020 |
|
News

                  മികച്ച സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി വാവെ; യുഎസ് വിലക്കുകളെ പോലും മറികടന്ന് കമ്പനിയുടെ മുന്നേറ്റം;  5ജി രംഗത്ത് കമ്പനി നടത്തിയത് വന്‍ മുന്നേറ്റം

ബെയ്ജിങ്: 2019 ലെ മികച്ച ഫൈജി സ്മാര്‍ട് ഫോണ്‍ ഏതാണ്?  സാംസങാണോ? അല്ലെന്ന് തന്നെ ഉത്തരം. എന്നാല്‍  2019 ലെ മികച്ച ഫൈജി സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി  ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാവായ വാവയെ തിരഞ്ഞെടുത്തു.  അമേരിക്കന്‍ പൗരന്‍മാരുടെ വിവിരങ്ങള്‍ ചോര്‍ത്തി ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഡൊനാള്‍ഡ് ട്രംപിന്റെ ആരപോണങ്ങളെയും ഉപരോധങ്ങളെയും മറികടന്നാണ് ചൈനീസ് ടെക് കമ്പനിയായ വാവെ 5ജി സ്മാര്‍ട് ഫോണില്‍ മികച്ച ബ്രാന്‍ഡായി ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത്.  

മാത്രമല്ല ആന്‍ഡ്രോയിഡ് ലെസന്‍സിയിലുള്ള നിരോധം വാവെയ്ക്ക് തിരിച്ചടികള്‍ ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇത് മൂലം വാവെയുടെ വരുമാനം ചൈനയ്ക്ക് പുറത്ത് ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് ആഗോള സ്മാര്‍ട് ഫോണ്‍ രംഗത്ത് മികച്ച ബ്രാന്‍ഡായി വാവയെ തിരഞ്ഞെടുത്തത്.  എന്നാല്‍ കമ്പനി 5ജി സ്മാര്‍ട് ഫോണ്‍ രംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ 37 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഇതില്‍ 19 മില്യണ്‍ 5ജി സ്മാര്‍ട്‌ഫോണുകളില്‍ 6.9 മില്യണ്‍ 5ജി സ്മാര്‍ട്‌ഫോണുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 

യുഎസ് വിലക്കുകളെ പോലും മറികടന്നാണ് വാവെ ഈ നേട്ടം കൈവരിച്ചത്.മാത്രമല്ല, വാവെയുടെ ഈ മുന്നേറ്റം വലിയ തരംഗം സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. ചൈനയിലാണ് കമ്പനി 36 ശതമാനത്തോളം 5ജി സ്മാര്‍ട് ഫോണുകള്‍ വിറ്റഴിച്ചിട്ടുള്ളത്. അതേസമയം ലോകത്താകെ കമ്പനി 6.7 മില്യണ്‍ സ്മാര്‍ട് ഫോണുകളാണ് വിറ്റഴിച്ചത്.  സാംസങ് അടക്കമുള്ള കമ്പനികള്‍ 5ജി രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നതിനിയാണ് കമ്പനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.   

Related Articles

© 2025 Financial Views. All Rights Reserved