സിംഗപ്പൂരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ലാബ് തുറന്ന് വാവെ; യുഎസ് ഉപരോധങ്ങള്‍ക്കിടയിലും 5ജിയില്‍ തിളങ്ങി കമ്പനിയുടെ മുന്നേറ്റം

November 25, 2019 |
|
News

                  സിംഗപ്പൂരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ലാബ് തുറന്ന് വാവെ; യുഎസ് ഉപരോധങ്ങള്‍ക്കിടയിലും 5ജിയില്‍ തിളങ്ങി കമ്പനിയുടെ മുന്നേറ്റം

സിംഗപ്പൂര്‍: ചൈനീസ് ടെക് ഭീമനായ വാവെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ പുതിയ നീക്കങ്ങളാണ് നടത്തുന്നത്. അമേരിയുടെ ശക്തായ വിലക്കുകള്‍ക്കിടയിലും വാവെ 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ തന്നെ ഒന്നാമതായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് ടെക് ഭീമനായ വാവെ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തിക്കുന്നതിനായി സിംഗൂരില്‍ ആദ്യലാബ് തുറന്നു. ഈ ലാബില്‍ സര്‍ക്കാര്‍ സ്‌കൂളിനെയും, ഏന്‍സികളെയും, മറ്റ് കമ്പനികളെയും 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ അനുവദിച്ചേക്കും. ഇതോടെ 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ വാവെ അന്താരാഷ്ട്ര തലത്തില്‍ പുതിയ നീക്കങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. 

 അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍  സിംഗപ്പൂര്‍ കേന്ദ്രമായി 100 എഐ  ആര്‍ട്ടിടെക്ചറുകളെയും, 1,0000 ഡിവലപ്പര്‍മാരയെയു പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാബില്‍ വിവിധ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിച്ചാണ് വാവെ അന്താരാഷ്ട്ര തലത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. 

അതസമയം ചന്‍കി ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഫീസില്‍  ട്രയിനിങ് ലാബില്‍ 5ജിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ബിസിനസ് പ്രവര്‍ത്തനങ്ങളും  വ്യാപിപ്പിക്കും. ഈ ഓഫീസില്‍ ്കൂടുതല്‍ ട്രെയിനിങ് സെഷനുകള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത വര്‍ഷം മുതല്‍ വാവെ പുറത്തിറക്കാന്‍ പോകുന്ന എല്ലാ ഫോണുകളിലും 5ജി സജ്ജീകരണങ്ങള്‍ ഒരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ വാവെയുമായി സഹകരണം നടത്തരുതെന്നാണ് യുഎസ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 5ജി ടെക്‌നോളജി വികസിപ്പിക്കുന്ന കാര്യത്തില്‍ വാവെ കൂടുതല്‍ വാണിജ്യ കരാറുകളാണ് നിലവില്‍ സ്വന്തമാക്കിയിട്ടുള്ളത്. ചൈനീസ് ടെക് ഭീമനായ വാവെയുമായി യുഎസ് കമ്പനികള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് ഭരണകൂടം 90 ദിവസം കൂടി സമയം കൂടി അനുവദിച്ചിട്ടുണ്ട്.  ഗ്രാമീണ മേഖലയില്‍ തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ ശക്തമാക്കാനും കൂടിയാണ് യുഎസിലെ വിവിധ കമ്പനികള്‍ക്ക് 90 ദിവസം കൂടി സമയം വാവെയുമായി സഹകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.  ആഗസ്റ്റ് മാസത്തിലും യുഎസ് ഭരണകൂടം വിലക്ക് പൂര്‍ണമായും എടുത്ത് കളയുന്നതിനുള്ള കാലാവധി നീട്ടി നല്‍കിയിരുന്നു,  

വാവെയുമായുള്ള സഹകരണത്തിന്റെ പേരില്‍ ഉള്‍പ്രദേശങ്ങളലിലെ വിഭാഗങ്ങളിലുള്ള ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ മേഖലയിലെ സേവനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്  യുഎസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്ന്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി കമ്പനി ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ആരോപണം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് കമ്പനിക്കെതിരെ യുഎസ് വലിയ ഉപരോധമാണ് നടത്തുന്നത്. 

അതസമയം യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജി ടെക്നോളജി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 50 വാണിജ്യകരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ട്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved