
ചൈനീസ് ടെക് കമ്പനിയായ വാവെയ്‌ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചാര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ചായിരുന്നു അമേരിക്ക കമ്പനിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വാവെയുമായി 5ജി ടെക്‌നോളജി അടക്കമുള്ള മേഖലയില്‍ കരാറുകളില്‍ ഏര്‍പ്പെടപരുതെന്ന് അമേരിക്ക വിവിധ രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ഉപരോധങ്ങള്‍ക്കിടയിലും വാവെ വിപണി രംഗത്ത് വന്‍ നേട്ടമാണ് കൊയ്യുന്നത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും വാവെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നിലയുറപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വാവെ 23 ശതമാനം വരരുമാന നേട്ടമാണ് കൊയ്തത്. സ്മാര്‍ട് ഫോണ്‍ വിപണിയിലും, 5ജി ടെക്‌നോളജി വിതരണത്തിലും കമ്പനി വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം 2216 ബില്യണ്‍ യുവാനായി (32.2 ബില്യണ്‍) ആയി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ അറ്റവലാഭം 8.7 ശതമാനം ഉയര്‍ന്ന് 401.3 ബില്യണ്‍ യുവാനായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആറ് മാസം കൊണ്ട് കമ്പനിയുടെ വരുമാനത്തിലടക്കം റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സ്മാര്‍ട് ഫോണ്‍ വിപണിയിലടക്കം വാവെ വന്‍ നേട്ടമാണ് 2019 ന്റെ ആദ്യപകുതിയില്‍ നേടിയിട്ടുള്ളത്. 2019 ന്റെ ആദ്യപകുതിയില്‍ തന്നെ കമ്പനി ഏകദേശം 118 മില്യണ്‍ സ്മാര്‍ട് ഫോണാണ് വിറ്റഴിച്ചിട്ടുള്ളത്. കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ മാത്രം ഏകദേശം 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനി ആകെ വിറ്റഴിച്ചിട്ടുള്ളത് 59 മില്യണ്‍ ്‌സ്മാര്‍ട് ഫോണാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാവെയുടെ കണ്‍സ്യൂമര്‍ ബിസിനസ് രംഗത്ത് വന്‍ നേട്ടമാണ് നടപ്പുസാമ്പത്തിക വര്‍ഷം തന്നെ നേടിയിട്ടുള്ളത്. കണ്‍സ്യൂമര്‍ ബിസിനസ് രംഗത്ത് കമ്പനി 55 ശതമാനം വില്‍പ്പനയോടെ 220.8 ബില്യണ്‍ യുവാന്‍ നേടിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിക്കെതിരെ അമേകരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വലിയ നീക്കമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുമായും കമ്പനി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ കമ്പനിക്ക് കൂടുതല്‍ പിന്തുണ നല്‍കിയതോടെയാണ് കമ്പനി വിപണി രംഗത്ത് വലിയ നേട്ടം കൊയ്തത്. യുഎസ് ഉപരോധം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് വാവെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.