ഓണറിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ വാവെ ഉടന്‍ പുറത്തിറക്കും; 2019 ന്റെ അവസാനത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ടിത ഹാന്‍ഡ്സെറ്റ്

October 23, 2019 |
|
News

                  ഓണറിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ വാവെ ഉടന്‍ പുറത്തിറക്കും; 2019 ന്റെ അവസാനത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ടിത ഹാന്‍ഡ്സെറ്റ്

ബെയ്ജിങ്: ചൈനീസ് ടെക് കമ്പനിയായ വാവെ 2019 ന്റെ അവസാനത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ടിത ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയേക്കും. യുഎസ് ഭരണകൂടത്തിന്റെ വിലക്കുകളിലും കമ്പനി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം വന്‍ മുന്നേറ്റമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. അതേസമയം യുഎസ് കമ്പനികളില്‍ നിന്ന് വാവെയ്ക്ക് ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങിയ വാങ്ങുന്നിതിന് വാവെയ്ക്ക് ഇപ്പോഴും വിലക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിലക്കുകള്‍ യുഎസ് എടുത്തുകളയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 

അതേസമയം യുഎസ് വിലക്കുകള്‍ക്കിടയിലും കമ്പനി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ കമ്പനി ഇതുപയോഗിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. വാവെ 2019 ന്റെ അവസാനത്തോടെ ഓണര്‍ 9 എക്‌സ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിക്കാവശ്യമായ ടെക് ഉപകരണങ്ങള്‍ യുഎസ് കമ്പനികള്‍ നല്‍കിയാല്‍ മാത്രമേ ടെക് ഉപകരണങ്ങളില്‍ ്കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. 

അതേസമയം ചൈനീസ് ടെക് കമ്പനിയായ വാവെ 5ജി കരാറുകളിലടക്കം വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. 

വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved