
മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മികച്ച അറ്റലാഭം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2019-20 നാലാംപാദത്തില്‍ വരുമാനത്തില്‍ വലിയ തോതിലുള്ള വളര്‍ച്ച ഉണ്ടാകാനിടയില്ലെന്നാണ് അനുമാനം.
ബ്ലൂംബെര്‍ഗ് നടത്തിയ കണക്കുകൂട്ടലുകള്‍ പ്രകാരം, ജനുവരി-മാര്‍ച്ച് പാദത്തില്‍ എച്ച്യുഎല്ലിന്റെ അറ്റലാഭം 1,796.30 കോടി രൂപയാകുമ്പോള്‍ വരുമാനം 10,116.50 കോടി രൂപയില്‍ ഒതുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. ഏഡല്‍വേസ് സെക്യൂരിറ്റീസ് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ എച്ച്യുഎല്ലിന്റെ വളര്‍ച്ച 2.6 ശതമാനവും അറ്റലാഭം 16.3 ശതമാനം ഉയരുമെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം എച്ച്യുഎല്‍ ഓഹരി വിലയില്‍ 2.5 ശതമാനം കുറവുണ്ടായിരുന്നു.