ഇന്ത്യയിലെ യുവസമ്പന്നരുടെ പട്ടിക പുറത്ത്; ഒന്നാമന്‍ ആര്?

October 16, 2021 |
|
News

                  ഇന്ത്യയിലെ യുവസമ്പന്നരുടെ പട്ടിക പുറത്ത്; ഒന്നാമന്‍ ആര്?

രാജ്യത്തെ ഒന്നാം തലമുറ സംരംഭകരിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഐഐഎഫ്എല്‍ വെല്‍ത്തും ഹുറൂണ്‍ ഇന്ത്യയും. ആയിരം കോടി രൂപ സമ്പത്തും 40 വയസ്സോ അതില്‍ കുറവോ പ്രായമുള്ളവരുമായ സംരംഭകരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12500 കോടി രൂപയാണ് 39 കാരനായ മീഡിയ ഡോട്ട് നെറ്റിന്റെ ദിവ്യാംഗ് തുരാഖിയയുടെ ആസ്തി. ബ്രൗസര്‍ സ്റ്റാകിന്റെ സഹസ്ഥാപകരായ നകുല്‍ അഗര്‍വാള്‍ (38), റിതേഷ് അറോറ (37) എന്നിവര്‍ രണ്ടാം സ്ഥാനത്താണ്. 12400 കോടി രൂപ വീതമാണ് ഇരുവരുടെയും ആസ്തി.

കോണ്‍ഫ്ളുവന്റിന്റെ നേഹ നാര്‍ഖഡേ & ഫാമിലി (12.200 കോടി രൂപ), സെരോധയുടെ നിഖില്‍ കാമത്ത് (11100 കോടി രൂപ), തിങ്ക് & ലേണിന്റെ റിജു രവീന്ദ്രന്‍ (8100 കോടി രൂപ), ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍, എഎന്‍ഐ ടെക്നോളജീസിന്റെ ഭവിഷ് അഗര്‍വാള്‍, ഒരാവല്‍ സ്റ്റേയ്സിന്റെ റിതേഷ് അഗര്‍വാള്‍ എന്നിവരാണ് ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. ഇതില്‍ നകുല്‍ അഗര്‍വാള്‍, റിതേഷ് അറോറ, നേഹ എന്നിവര്‍ ഇതാദ്യമായാണ് പട്ടികയില്‍ ഇടം നേടുന്നത്. ആദ്യ പത്തിലെ അഞ്ച് കമ്പനികളും ബാംഗളൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സോഫ്റ്റ് വെയര്‍, സര്‍വീസസ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പട്ടികയിലെ മിക്ക സംരംഭകരും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved