ഐസിഐസിഐ ബാങ്കിന് നേരെ പിഴ; പലിശ നിരക്കില്‍ മാറ്റം വരുത്തിയത് ഉപഭോക്താവിനെ അറയിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് നടപടി

October 18, 2019 |
|
News

                  ഐസിഐസിഐ ബാങ്കിന് നേരെ പിഴ; പലിശ നിരക്കില്‍ മാറ്റം വരുത്തിയത് ഉപഭോക്താവിനെ അറയിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് നടപടി

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന് 55,000 രൂപ പിഴിയിട്ടതയി റിപ്പോര്‍ട്ട്. ഭവന വായ്പാ പലിശ നിരക്ക് പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ ഫോറം ബാങ്കിന് നേരെ 55,000 രൂ പിഴ വിധിച്ചത്. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള  ഐസിഐസിഐ ബാങ്കില്‍നിന്ന് ഫ്ളോട്ടിങ് നിരക്കില്‍ 9.25 ശതമാനം പലിശയില്‍ 2006ലാണ് ആര്‍.രാജ്കുമാര്‍ എന്ന വ്യക്തി 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വര്‍ഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി ബാങ്ക് നിശ്ചയിച്ചിരുന്നുവെന്നാണ് ആര്‍. രാജ്കുമാര്‍ സമര്‍പ്പിച്ച പരാതിയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. 120 മാസംകൊണ്ടാണ് ഈ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടത്. 

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ ആര്‍ രാജ്കുമാറെന്ന വ്യക്തി 120 മാസംകൊണ്ട് 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നിലവില്‍ ബാങ്ക്  136 മാസത്തെ ഇഎംഐ പിടിച്ചിട്ടുണ്ടെന്നാണ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായത്. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയതടക്കമുള്ള കാര്യങ്ങള്‍ ബാങ്ക് അറിയിച്ചില്ലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് ഐസിഐസിഐ ബാങ്കിന് നേരെ ജില്ലാ ഉപഭോക്തൃ ഫോറം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 

ആര്‍ രാജ്കുമാകര്‍ നിരവധി തവണ ബാങ്ക് അധികൃതരുമായി പലിശനിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ കൃത്യമായ നടപടിയും സ്വീകരിച്ചില്ല. അതേസമയം രാജ്കുമാറിനെ ബാങ്ക് പലിശ നിരക്ക് പരിഷ്‌കരിച്ച സമയത്ത് അറിയിച്ചിരുന്നുവെന്നാണ് ബാങ്ക് വ്യക്തമാക്കിചത്. വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ബാങ്കിന് സമര്‍പ്പിക്കാന്‍ കഴിയാത്തത് മൂലമാണ് ജില്ലാ ഉപഭോക്തൃ ഫോറം 55,000  രൂപ പിഴയീടാക്കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved