ഹ്യുണ്ടായ് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസത്തില്‍ വില്‍പന 78.7 ശതമാനം ഇടിഞ്ഞു

June 01, 2020 |
|
News

                  ഹ്യുണ്ടായ് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസത്തില്‍ വില്‍പന 78.7 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഎല്‍) മെയ് മാസത്തില്‍ മൊത്തം വില്‍പനയില്‍ 78.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 12,583 യൂണിറ്റ് മാത്രമാണ് വില്‍പ്പന നടന്നത്. അതേസമയം 2019 മെയ് മാസത്തില്‍ 59,102 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 83.8 ശതമാനം ഇടിഞ്ഞ് 6,883 യൂണിറ്റായി. 2019 മെയ് മാസത്തില്‍ ഇത് 42,502 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം 5,700 യൂണിറ്റ് കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 16,600 യൂണിറ്റായിരുന്നു.

മെയ് മാസത്തില്‍ 12,583 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി കമ്പനി സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുകയാണെന്ന് എച്ച്എംഎല്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. ശക്തമായ ഉപഭോക്തൃ താല്‍പ്പര്യവും ക്രെറ്റ, വെര്‍ന, വെന്യൂ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡും കണക്കിലെടുത്താണ് ഈ പ്രകടനം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved