
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ തന്നെ കണ്ടില്ലേ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഗള്‍ഫ് രാജ്യങ്ങളിലക്കം തൊഴില്‍ ഭീതി ഉണ്ടാകും. ഇന്ത്യയിലേക്ക് ഒഴുകുന്ന വിദേശ നാണ്യത്തിന്റെ കുറവ് ഉണ്ടാകും,
ഇറാനും അമേരിക്കയും യുദ്ധം നടന്നാല്‍ ലോകത്താകമാനം വലിയ നാശ നഷ്ടങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. പല നാള്‍വഴികള്‍ പരിശോധിച്ചുനോക്കിയാല്‍ തന്നെ ഇറാനും അമേരിക്കയും തമ്മില്‍ പലപ്പോഴും യുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിരുന്നു. ഈ ഭീതി തന്നെയാണ് ലോകത്താകമാനം ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് യുദ്ധ ഭീതിയെ തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇറാനോടുള്ള പകയും, വെറുപ്പും പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന് കൂടിയിരിക്കുകയാണ്. യുദ്ധം ഉണ്ടാകാതിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെയും മാനസികാവസ്ഥ കാരണം യുദ്ധഭീതി വളര്‍ന്നുകൊണ്ടിരിക്കുന്നു.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. ഉടന്‍ തന്നെ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധ നടപടികളിലേക്ക് നീങ്ങുമെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. വെല്യൂഷനറി ഗാര്‍ഡ് കോര്‍പ്പിന്റെ രഹസ്യ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടത്. വെലള്ളിയാഴ്ച്ച പുലര്‍ച്ചെ നടന്ന സംഭവം അന്താരാഷ്ര സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്. സുലൈമാനിയും, ഇറാഖിലുള്ള മലേഷ്യന്‍ നേതാവും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് അമേരിക്ക ഭീകരാക്രമണം നടത്തിയത്. അമേരിക്കയുടേത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് ഇറാന്‍ പ്രതികരിച്ചത്. അമേരിക്കയുടെ ആക്രമണത്തിനമെതിരെ ഇറാന്‍ പ്രതികാര നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കത്തിക്കയറി.
എണ്ണ വിതരണത്തില്‍ സ്തംഭനമുണ്ടാകുമെന്ന ഭീതിയില്‍ ഇന്നലെ വിപണിയില്‍ നാല് ശതമാനത്തോളമാണ് എണ്ണ വില വര്‍ധിച്ചത്. വരും നാളുകളില്‍ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെന്റ് ക്രൂജിന് 2.88 ശതമാനം ( മൂന്ന് ഡോളറിധികം വില വര്‍ധിച്ചു. ബാരലിന് 69.16 ഡോളറായി വില ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 17 ന് ശേഷമുള്ള ഏറ്റവും വലിയ വില. ആഗോള തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് സൗദിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ വിതരണം നടത്തുന്ന രാജ്യമാണ് ഇറാന്‍. ഇറാനെതിരെ അമേരിക്ക നടത്തുന്ന ഈ ആക്രമണത്തിന്റെ പ്രത്യാഘാതം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും സാമ്പത്തികപരമായും, രാഷ്ട്രീയപരമായും ഭീതി സൃഷ്ടിക്കുമെന്ന് മാത്രമല്ല, വലിയ ഇന്ധന പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടി വരും. ഇറാനും അമേരിക്കയും തമ്മലുള്ള സംഘര്‍ഷങ്ങള്‍ക്ക് ശക്തി പ്രാപിച്ചാല്‍ ആഗോള സാമ്പത്തിക രംഗം പോലും അന്താരാഷ്ട്ര തലത്തില്‍ തളര്‍ച്ചയുടെ പടിവാതില്‍ക്കലിലേക്ക് നീങ്ങും.
ആക്രമണത്തിന് പിന്നിലെ കഥ ഇതാണ്
പുതുവര്‍ഷ പിറവിയില്‍ ബാഗ്ദാദില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിക്ക് നേരെ മലീഷ്യ സംഘങ്ങള്‍ ഇറാന്റെ പിന്തുണയോടെ ആക്രണം അഴിച്ചുവിട്ടു. എംബസി പരിസരം സംഘര്‍ഷങ്ങളുടെ ഭൂമികയാവുകയും ചെയ്തതോടെയാണ് അമേരിക്ക പ്രതികാര നടപടിയിലേക്ക് നീങ്ങിയത്. അമേരിക്ക ഇറാന്റെ സൈനീക മേധാവിയെ ആയത്തുള്ള ഖുമൈനിയുടെ വിശ്വസ്തനെ കൊലപ്പെടുത്തി. രണ്ട് ദിവസം നീണ്ടുനിന്ന സൈനീക ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് 750 ഓളം അമേരിക്കന്‍ സൈനീകരെ അയക്കാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ പശ്ചിമേഷ്യന്‍ മേഖല യുദ്ധത്തിലേക്ക് നീങ്ങിയേക്കും. ഇറാന്റെ ഇപ്പോത്തെ നീക്കമാണ് അമേരിക്കയും ഭയപ്പെടുന്നത്. ഏത് നിമിഷവും അമേരിക്കന്‍ സൈന്യത്തിന് ഇറാന്‍ പ്രതികാരം തീര്‍ത്തേക്കാം. ഒരു പക്ഷേ അമേരിക്കയും മുതിര്‍ന്ന സൈനീക മേധാവിയെ പോലും ഇറാന്‍ വകവരുത്തിയേക്കാം. ഈ നില തുര്‍ന്നാല്‍ ലോകം അഭിമുഖീകരിക്കേണ്ടി വരിക വലിയ സാമ്പത്തിക ഭീതിയും രാഷ്ട്രീയ പ്രതിസന്ധിയുമാകും.
ക്രൂഡ് ഒയില്‍ വില വര്‍ധിച്ചതിന് പിന്നാലെ സ്വര്‍ണ വിലയും വര്‍ധിച്ചു
പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മഞ്ഞ ലോഹമായ സ്വര്‍ണത്തിന് നേട്ടം ഉണ്ടായി. ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഔണ്‍സിന് 1540.60 ഡോളറായിരുന്നു വില. ഈ ആഴ്ച്ച സ്വര്‍ണത്തിന് നാല് ശതമാന വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധകള്‍ക്കിടയില്‍ സുരക്ഷിമായ നിക്ഷേപമെന്ന നിലയ്ക്കാണ് സ്വര്‍ണ്‌ത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗോള സാമ്പത്തിക രംഗത്തും, സ്വര്‍ണ വ്യാപാര രംഗത്തും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഏഷ്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച
ഇറാന്‍-അമേരിക്ക സംഘര്‍ഷം ആഗോള തലത്തില്‍ ശക്തി പ്രപിക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായതോടെ ഓഹരി വിപണിയിലും തളര്‍ച്ച രൂപപ്പെട്ടു. ഇന്ത്യന്‍ ഓഹരി വിപണയും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനീക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 162.03 പോയിന്റ് താഴ്ന്ന് 41464.61 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. അമേരിക്ക ഇറാന്‍ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ ഇത് മൂലം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.