
കോവിഡ്-19 മൂലം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍ വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ വെള്ളിയാഴ്ചമുതല്‍ 500 രൂപ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണിത്
മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക.
അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം.
രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.
4 ഉം 5ഉം ആണെങ്കില്‍ ഏപ്രില്‍ 7
6ഉം 7ഉം ആണെങ്കില്‍ ഏപ്രില്‍ 8
8ഉം 9ഉം ആണെങ്കില്‍ ഏപ്രില്‍ 9
ഏപ്രില്‍ ഒമ്പതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാം.
പണം പിന്‍വലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്.
റൂപെ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.